മോഹൻലാലും മമ്മൂട്ടിയും ചിരപ്രതിഷ്ഠ നേടിയത് എല്ലാത്തരം ചിത്രങ്ങളിലൂടെയും; യുവ താരനിരയുടെ പ്രശ്നം തുറന്നു പറഞ്ഞു സിദ്ദിഖ്

Advertisement

മലയാള സിനിമാ പ്രേമികൾക്കു ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. 1980 കളിൽ സിനിമയിൽ വന്ന അദ്ദേഹം ഫാസിൽ സാറിന്റെ സംവിധാന സഹായിയായി മോഹൻലാൽ ചിത്രം നോക്കെത്താ ദൂരത്തു കണ്ണും നട്ടിലൂടെയാണ് മലയാള സിനിമയുടെ ഭാഗം ആവുന്നത്. അതിനു ശേഷം ലാലിനൊപ്പം ചേർന്ന് റാംജി റാവു സ്പീക്കിങ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, കാബൂളി വാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവ. പപ്പൻ പ്രീയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് എന്നീ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് കഥ രചിച്ചതും, മാന്നാർ മത്തായി സ്പീകിംഗ്, കിംഗ് ലയർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചതും സിദ്ദിഖ്-ലാൽ ടീം ആണ്.

ഇപ്പോൾ പുതിയ കാലഘട്ടത്തിലെ സിനിമകളെ കുറിച്ചും യുവ താരങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സിദ്ദിഖ്. പുതു തലമുറയിലെ താരങ്ങളുടെ ഒരു മനോഭാവത്തെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ, മോഹൻലാലും മമ്മൂട്ടിയും എല്ലാത്തരം ചിത്രങ്ങളിലൂടെയും പ്രയാണം നടത്തി കാലത്തിനൊപ്പം അപ്റ്റുഡേറ്റ് ആയി സൂപ്പർ സ്റ്റാറുകളായി ചിര പ്രതിഷ്ഠ നേടി. പുതിയ കാലത്തും സൂപ്പർ സ്റ്റാറുകളായി തിളങ്ങാൻ കഴിവുള്ള പല നടന്മാരും രംഗത്തെത്തുന്നുണ്ടെങ്കിലും അവരിൽ കൂടുതലും അവരുടെ ഫ്രണ്ട്‌സ് സർക്കിളിലുള്ള സിനിമകളിൽ മാത്രം ശ്രദ്ധിക്കുന്നത് നിർഭാഗ്യകരമാണ്. അത് മാത്രമല്ല, മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളെ തകർക്കാൻ പുതു തലമുറയിലെ താരങ്ങളുടെ ആരാധകർ ശ്രമിക്കുന്നുണ്ട് എന്നും സിദ്ദിഖ് ഈ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close