ആ കാലം ഞാൻ ഓർത്തു പോയ്; ഒരു യമണ്ടൻ പ്രേമകഥയ്ക്കു വേണ്ടി കാത്തിരിക്കുന്നു എന്നു സത്യൻ അന്തിക്കാട്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരു ദുൽഖർ ചിത്രം നാളെ കേരളത്തിൽ പ്രദർശനത്തിനെത്തുകയാണ്. നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ യാണ് നാളെ റിലീസിനായി ഒരുങ്ങുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജോണ്സൺ മാഷിന്റെ ഗാനം ഉൾപ്പെടുത്തി പഴയ കാലഘട്ടത്തിലേക്ക് സിനിമ പ്രേമികളെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു മനോഹരമായ ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ അണിയിച്ചൊരുക്കിയത്.

ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ കണ്ടതിന് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അഭിപ്രായമാണ് ഇപ്പോൾ എങ്ങും ചർച്ച വിഷയം. ജോണ്സൺ മാഷിനൊപ്പമുള്ള ഒരുപാട് നല്ല ഓർമ്മകളിലേക്ക് ഈ കൊച്ചു ടീസർ തന്നെ വീണ്ടുമെത്തിച്ചു എന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കി. തന്റെ ചിത്രങ്ങൾക്ക് വേണ്ടി സംഗീതം നൽകുവാൻ വരുന്ന അവസരത്തിൽ ജോണ്സൺ മാഷിനെ കൊണ്ട് പാട്ടുകൾ പാടിക്കുന്ന ശീലവും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ലയെന്നും ദുൽഖർ സൽമാന്റെ പുതിയ ടീസറിലൂടെ ആ ജോണ്സൺ കാലം പെട്ടന്ന് ഓർത്തു പോയെന്നും വ്യക്തമാക്കികൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം : –

എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോൺസൺ. അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകൾ പാടിക്കേൾക്കണമെന്ന് സ്നേഹപൂർവ്വം ഞാൻ നിർബ്ബന്ധിക്കും. “ഇയാളെക്കൊണ്ടു തോറ്റു” എന്നു പറഞ്ഞ് ഹാർമ്മോണിയത്തിൽ വിരലോടിച്ച് ആർദ്രമായ ശബ്ദത്തിൽ ജോൺസൺ പാടും..
‘ഗോപികേ നിൻ വിരൽ’
‘അൻരാഗിണീ ഇതാ എൻ..’എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല. ആ ജോൺസൺ കാലം പെട്ടെന്നോർത്തുപോയി ദുൽഖർ സൽമാന്റെ പുതിയ സിനിമയുടെ ടീസർ കണ്ടപ്പോൾ”.

കട്ടപ്പനയിലെ ഋത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ചേർന്നാണ് ഒരു യമണ്ടൻ പ്രേമകഥയ്ക്ക് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമ പ്രേമികളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നാളെ വമ്പൻ റിലീസിന് തന്നെ കേരളക്കര സാക്ഷിയാവും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm