മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളില്‍ വരും, അപ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം: രഞ്ജിത്

Advertisement

കഴിഞ്ഞ ദിവസമാണ് കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് വെച്ച് സമാപിച്ചത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും വമ്പൻ ജനപങ്കാളിത്തമാണ് ഐഎഫ്എഫ്കെ’ക്കു ലഭിച്ചത്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തും നിന്നും വരെയുള്ള പ്രേക്ഷകർ പതിവ് പോലെ മേളയെ കൊഴുപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. മേളയിലെ മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം, ബൊളീവിയൻ ചിത്രമായ ഉതമക്ക് ലഭിച്ചപ്പോൾ, ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലഭിച്ചത് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കത്തിനും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ലഭിച്ചത് മഹേഷ് നാരായണൻ ഒരുക്കിയ അറിയിപ്പിനുമാണ്. എന്നാൽ ഇന്നലെ നടന്ന മറ്റൊരു സംഭവം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് കാണികളുടെ കൂവല്‍ ലഭിച്ചതാണ്. വമ്പൻ തിരക്ക് അനുഭവപ്പെട്ട മേളയിൽ പല സിനിമകള്‍ക്കും പ്രവേശനം ലഭിക്കാതെ കാണികള്‍ വലഞ്ഞിരുന്നു. അങ്ങനെ സീറ്റ് ലഭിക്കാതെയിരുന്ന ആളുകളാണ് രഞ്ജിത്തിനെതിരെ കൂവലുമായി എത്തിയത്.

എന്നാൽ അതിനു രഞ്ജിത് കൊടുത്ത മറുപടിയും ശ്രദ്ധേയമായി. കൂവല്‍ തനിക്ക് പുത്തരിയല്ല എന്നും താൻ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമപ്രവര്‍ത്തകനായ സൂഹൃത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും രഞ്ജിത് പറഞ്ഞു. കൂവിത്തെളിയുക തന്നെ വേണമെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെന്നും, എന്നാൽ മ്മൂട്ടി അഭിനയിച്ച സിനിമ തീയേറ്ററിൽ വരുമ്പോൾ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാമെന്നും രഞ്ജിത് പറയുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ആദ്യപ്രദര്‍ശനത്തില്‍ റിസര്‍വ് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് പ്രതിഷേധ പ്രകടനവുമായി എത്തി ബഹളമുണ്ടാക്കിയ മൂന്ന് ഡെലിഗേറ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ ഫെസ്റ്റിവല്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിന്റെ ബാക്കിയായിരുന്നു, ഇന്നലെ രഞ്ജിത്തിന് ലഭിച്ച കൂവലും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close