സ്ത്രീ എന്നാൽ ഇങ്ങനെ; വൈറൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ

Advertisement

അഞ്ച് വർഷം മുൻപ് ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. അതിനു ശേഷം പതുക്കെ മലയാള സിനിമയുടെ നായികനിരയിലേക്കും ഈ നടിയെത്തി. എവിടെ, തണ്ണീർമത്തൻ ദിനങ്ങൾ. ആദ്യ രാത്രി, സൂപ്പർ ശരണ്യ, മൈ സാന്റാ, വാങ്ക്, അവിയൽ, മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെയും അനശ്വര രാജൻ കയ്യടി നേടി. ഈ നടിയെ കേന്ദ്രമാക്കി ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. മോഡേൺ ഗ്ലാമർ വസ്ത്രങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള അനശ്വര തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അനശ്വരയുടെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

https://www.instagram.com/p/CmOopIGJMjL/

Advertisement

ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി അനശ്വര പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഐശ്വര്യ എന്ന ഫോട്ടോഗ്രാഫറാണ്. വളരെ ബോൾഡ് ലുക്കിൽ, ഗ്ലാമറസായി എത്തിയിരിക്കുന്ന അനശ്വരക്ക് അഭിനന്ദനവുമായി ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പൻ, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേരാണ് ഇൻസ്റാഗ്രാമിലൂടെ എത്തിയിരിക്കുന്നത്. സ്ത്രീ എന്നർത്ഥം വരുന്ന ഔരത് എന്ന ഹിന്ദി വാക്ക് ക്യാപ്‌ഷനായി ഇട്ട് കൊണ്ടാണ് അനശ്വര രാജൻ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെയുള്ള തന്റെ ചിത്രങ്ങളും അതിന്റെ വീഡിയോയും അനശ്വര പങ്ക് വെച്ചിട്ടുണ്ട്. അനശ്വര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രണയ വിലാസം എന്നാണ്. മലയാളത്തിൽ കൂടാതെ ഇപ്പോൾ തമിഴിലും അഭിനയിക്കുന്നുണ്ട് അനശ്വര.

Advertisement

Copyright © 2017 onlookersmedia.

Press ESC to close