ദിലീഷ് പോത്തനും’തൊണ്ടിമുതലി’നും അഭിനന്ദനവുമായി സത്യൻ അന്തിക്കാട്

Advertisement

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ പ്രശംസിച്ച് സത്യൻ അന്തിക്കാട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്‌ത ചിത്രത്തിന് അനുമോദനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യമാണ് തന്നെ അതിശയിപ്പിച്ചതെന്നും ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് താൻ അമ്പരന്നെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു.

Advertisement

ചില ‘കാഴ്ച’ പ്രശ്നങ്ങൾ കാരണം അല്പം വൈകിയാണ് ചിത്രം കാണാൻ വൈകിയതെന്ന് അദ്ദേഹം പറയുന്നു. സന്ധ്യ കഴിഞ്ഞാൽ നമ്മുടെ സ്വീകരണ മുറികൾ ചാനൽ ചർച്ചകൾ കൊണ്ട് ചന്തപ്പറമ്പാകുന്ന കാലമാണ്. ഈ കോലാഹലം കണ്ട് സിനിമ കാണൽ തന്നെ മലയാളികൾ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോൾ മനസ്സിൽ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോൾ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകർ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു.

ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്. സുരാജ്, നിമിഷ, അലൻസിയർ എന്നിവർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂർവ തലങ്ങൾ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയിലെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close