എന്തിനാണ് ആട് 2 ചെയ്യുന്നത്? ജയസൂര്യ പറയുന്നു.

Advertisement

തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം തീർത്തും നിരാശയാണ് പ്രേക്ഷകർക്ക് നൽകിയത്. ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ തിയേറ്ററുകളിൽ നിന്നും ഒഴിവാക്കിയ ചിത്രം എന്നാൽ ടോറന്റ് റിലീസിന് ശേഷം ഞെട്ടിച്ചു.

വമ്പൻ സ്വീകരണമാണ് പിന്നീട് ആടിന് ലഭിച്ചത്. ഓൺലൈൻ മുഴുവൻ ആട് തരംഗം. ആട് ട്രോളുകളെ കൊണ്ട് ട്രോൾ പേജുകളും ഗ്രൂപ്പുകളും നിറഞ്ഞു. ജയസൂര്യയ്ക്ക് ഉള്ളതിനേക്കാൾ ആരാധകർ ആടിൽ ജയസൂര്യ ചെയ്ത ഷാജി പാപ്പാൻ എന്ന കഥാപാത്രത്തിന് ഉണ്ടായി.

Advertisement

ഇപ്പോൾ ആടിന് ലഭിക്കുന്ന സ്വീകാര്യത കൊണ്ട് അണിയറ പ്രവർത്തകർ ആടിന് രണ്ടാം ഭാഗം ഒരുക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ആട് 2 ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

എന്ത്കൊണ്ട് ആട് 2 പ്ലാൻ ചെയ്തു എന്ന് നടൻ ജയസൂര്യ തന്നെ പറയുന്നു. “ഏത് പരിപാടിയ്ക്ക് ഞാൻ പോയാലും ആളുകൾ എന്നെ ഷാജി പാപ്പാ എന്ന് വിളിക്കും. കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ഷാജി പാപ്പനെ കാണിച്ചിട്ടാണെന്ന് പറഞ്ഞവരുണ്ട്. ആദ്യമൊക്കെ കളിയാക്കുകയാണെന്നാണ് കരുതിയത്. എന്നാൽ ഈയടുത്ത് വരെ ചില കോളേജുകളിലെ കുട്ടികള്‍ തിയേറ്റര്‍ വാടകയ്ക്കെടുത്ത് വരെ ആട് പ്രദര്‍ശിപ്പിച്ചതായി അറിഞ്ഞു.”

“മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിഡി വിറ്റുപോയ ചിത്രങ്ങളിലൊന്നായി ആട് ഒരു ഭീകരജീവിയാണ് മാറി. പള്ളീലച്ചന്‍ വരെ ഷാജി പാപ്പനായി ഡാന്‍സ് ചെയ്യുന്നു. കൊച്ചു കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നു.”

“പ്രേക്ഷകര്‍ക്ക് വീണ്ടും ഷാജി പാപ്പനെ വെള്ളിത്തിരയിൽ കാണാന്‍ ആഗ്രഹമുണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് ആട് 2വിനെ കുറിച്ച് ആലോചന വന്നത്.” ജയസൂര്യ കൂട്ടി ചേർത്തു

Advertisement

Copyright © 2017 onlookersmedia.

Press ESC to close