വിജയ് സൂപ്പറും പൗര്ണമിയും കണ്ടു ജിസ് ജോയിയെ അഭിനന്ദിച്ചു ജനപ്രിയ നായകൻ ദിലീപ്..!

Advertisement

മലയാളത്തിലെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റായി മുന്നേറുന്ന ചിത്രമാണ് ജിസ് ജോയ് ഒരുക്കിയ ആസിഫ് അലി ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും. കേരളത്തിന് അകത്തും പുറത്തും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ഈ ചിത്രം ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിലെ തുടർച്ചയായ മൂന്നാം ചിത്രമാണ്. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിച്ച ചിത്രമാണ് ഇത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് ഈ ഫാമിലി കോമഡി എന്റർറ്റെയിനെർ മികച്ച വിജയം നേടിയെടുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടു ജിസ് ജോയിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് ജനപ്രിയ നായകൻ ദിലീപ് ആണ്.

ദിലീപേട്ടൻ ഈ ചിത്രം കണ്ടു എന്നും മികച്ച അഭിപ്രായം ആണ് പറഞ്ഞത് എന്നും ജിസ് ജോയ് വെളിപ്പെടുത്തി. ദിലീപിനൊപ്പം ഉള്ള ഒരു സെൽഫി പങ്കു വെച്ച് കൊണ്ടാണ് ഈ സന്തോഷ വാർത്ത ജിസ് ജോയ് പുറത്തു വിട്ടത്. നേരത്തെ ജിസ് ജോയ് ചിത്രമായ ബൈസൈക്കിൾ തീവ്സ് കണ്ടിട്ടും ദിലീപിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നും ആ ചിത്രം തന്നെ ഞെട്ടിച്ചതായി ദിലീപ് ജിസ് ജോയിയോട് പറയുകയും ചെയ്തിരുന്നു എന്നും ജിസ് ജോയ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തിയത്. ജിസ് ജോയ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ  സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close