ആഷിക് അബുവിനെതിരെ ദിലീപ് ആരാധകർ.

Advertisement

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച ശ്രീനിവാസനും സെബാസ്‌റ്റ്യൻ പോളിനുമെതിരെ ആഷിക് അബു നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ദിലീപ് ആരാധകർ രംഗത്ത്.

പൊലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്നും ദിലീപിനെ പിന്തുണയ്ക്കുന്നവർ നിഷാമിന് വേണ്ടിയും സംസാരിക്കണമെന്ന് പരിഹാസരൂപേണ ആഷിക്ക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുകയുണ്ടായി.

Advertisement

എന്നാൽ ദിലീപിന് പിന്തുണയുമായെത്തിയ സംവിധായകരെ എന്തുകൊണ്ടാണ് ആഷിക് അബു വിമർശിക്കാത്തത് എന്ന ചോദ്യം ഉയർന്ന സാഹചര്യത്തിൽ ആണ് ദിലീപ് ആരാധകരുടെ ഔദ്യോഗിക പേജ് ആയ ദിലീപ് ഓൺലൈനിലൂടെ ആരാധകർ ആഷിക് അബുവിനെതിരെ രംഗത്തെത്തിയത്.

ദിലീപ് ഓൺലൈനിൽ വന്ന പോസ്റ്റ് വായിക്കാം..

ആഷിക്ക് അബുവിനോട് താങ്കൾ #അവളുടെയൊപ്പമോ #അവന്റെയൊപ്പമോ നിൽക്കൂ, പക്ഷെ താങ്കളേക്കാൾ അനുഭവ പരിജ്ഞാനവും അറിവും വിവരവും ഉള്ള മറ്റുള്ളവരും അതേപോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്.

മാത്രവുമല്ല ആരുടെ എങ്കിലും ഒപ്പമോ എതിരോ നിൽക്കണം എങ്കിൽ അതിനു വളയാത്ത ഒരു നട്ടെല്ല് വേണം. ഡോ. സെബാസ്റ്റ്യൻ പോൾ അല്ല ദിലീപിനെ അനുകൂലിച്ചു ആദ്യമായി പ്രതികരിച്ച വ്യക്തിയോ രാഷ്ട്രീയക്കാരനോ. ഇതിനു മുന്നേ പിസി ജോർജും ഗണേഷ്‌കുമാറും ഉൾപ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂർ ഗോപാലകൃഷ്ണനെയും ശ്രീനിയേട്ടനെയും സിദ്ധിഖ് ഇക്കയെയും സലിം കുമാറിനെയും സുരേഷ്കുമാറിനെയും പോലുള്ള മുതിർന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നിരുന്നു.

അവരോടു എതിർത്ത് നിൽക്കാൻ ഉള്ള നട്ടെല്ല് എന്തെ ഇല്ലാതെ പോയി. ഈ സംവിധായകർക്ക് എതിരെ ഫെഫ്കയിൽ പോലും താങ്കൾ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇപ്പോൾ ഭരണ കക്ഷിയായ സ്വന്തം പാർട്ടിയെ ഡോ. സെബാസ്റ്റ്യൻ പോൾ പ്രതിരോധത്തിൽ ആക്കിയപ്പോൾ അതിനെതിരെ സംസാരിച്ചാൽ ‘താങ്കളുടെ’ വനിതാ സംഘടനയ്ക്ക് പാർട്ടിയിൽ നിന്ന് ലഭിക്കാവുന്ന പിന്തുണ മാത്രമല്ലെ താങ്കളെ ഇതിനു പ്രേരിപ്പിച്ചത്? റിമ കല്ലിങ്ങൽ എന്ന് പേരുള്ള ഒരു നടി ഇരയാക്കപ്പെട്ട നടിയുടെ പേര് സോഷ്യൽ മീഡിയയിൽ പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായ പ്രകടനവും എങ്ങും കണ്ടില്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ അത് തെറ്റല്ലേ? അതും ആ നടിയെ അപമാനിക്കുന്നതിനു തുല്യമല്ലെ?

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ ‘അവൾക്കൊപ്പം’ എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ച് റിമയുടെ ഡാൻസ് പരിപാടി ഉണ്ടായിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close