ഗ്രേറ്റ് ഫാദർ സംവിധായകനും അമൽ നീരദും ഒന്നിക്കുന്നു. നായകനായി മമ്മൂട്ടി ?

Advertisement

ഈ വർഷത്തെ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അമൽ നീരദും ഒന്നിക്കുന്നു എന്ന് വാർത്ത.

കഴിഞ്ഞ ദിവസം ഹനീഫ് അദേനി തന്റെ ഫേസ്ബുക്കിൽ അമൽ നീരദിന്റെ ഒപ്പമുള്ള ഫോട്ടോ ഇട്ടിരുന്നു. ഇതിനോടൊപ്പമാണ് ഇങ്ങനൊരു വാർത്ത പ്രചരിച്ചത്. മമ്മൂട്ടിയുടെ വീട്ടിൽ നിന്നാണ് ഈ ഫോട്ടോ എടുത്തത് എന്ന് പറയപ്പെടുന്ന ഈ സാഹചര്യത്തിൽ മമ്മൂട്ടി ആണ് ചിത്രത്തിലെ നായകൻ എന്ന വാർത്തയും ഇതിനോടകം വന്നിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.

Advertisement

എന്നാൽ ഇങ്ങനൊരു വാർത്തയെ കുറിച്ച് ആരും തന്നെ ഒഫീഷ്യൽ സ്ഥിതീകരണം നൽകിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ ഈ വാർത്തയുടെ സത്യാവസ്ഥയെ ഏറെ പ്രതീക്ഷയോടെയാണ് സോഷ്യൽ മീഡിയകൾ നോക്കിക്കാണുന്നത്.

ഗ്രേറ്റ് ഫാദർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന മമ്മൂട്ടി ചിത്രം എബ്രഹാമിന്റെ സന്തതികൾ – എ പോലീസ് സ്റ്റോറി എന്ന ചിത്രത്തിന്റെ വാർത്തകൾ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഏറെ സ്വീകാര്യതയാണ് ഈ വാർത്തക്ക് ലഭിച്ചത്.നവാഗതനായ ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ വാർത്തകൾ നിലനിൽക്കുമ്പോഴാണ് ഹനീഫ് അദേനിയുടെ പ്രതീക്ഷയുണർത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്.

Advertisement

Press ESC to close