ആരാധക സാഗരത്തിന് മുൻപിൽ ‘റക്ക റക്ക’ ചുവട് വെച്ച് ജനപ്രിയൻ; കോഴിക്കോട് ഹൈലൈറ്റ് മാളിനെ ഇളക്കി മറിച്ച് ദിലീപും ബാന്ദ്ര ടീമും.

Advertisement

വമ്പൻ വിജയം കുറിച്ച രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര’ നവംബർ പത്തിന് തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് ആരാധകരാണ് പങ്കെടുത്തത്. ദിലീപ്, ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ സൂപ്പർഹിറ്റായ റക്ക റക്ക സോങ്ങിന് ദിലീപും ഷാജോണും ചേർന്ന് ചുവട് വെച്ചതും പ്രേക്ഷകരെ ആവേശത്തിൽ ആറാടിച്ചു. മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ഇത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

ബാന്ദ്രയിൽ ആലയായി മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായിക താരയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷനൊപ്പം ആഴമേറിയ കുടുംബ ബന്ധങ്ങളെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.

Advertisement

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ – ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close