വീണ്ടും മെഗാ ലുക്കിൽ മെഗാസ്റ്റാർ; ടർബോ ചിത്രങ്ങൾ കാണാം

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മെഗാ പ്രൊജക്റ്റ് ആയ ടർബോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒക്ടോബർ അവസാന വാരം കോയമ്പത്തൂരിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മമ്മൂട്ടി ജോയിൻ ചെയ്തത്. സൂപ്പർ വിജയം നേടിയ പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ഒന്നിക്കുന്ന ഈ ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്ത മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിലെ മമ്മൂട്ടിയുടെ മെഗാ മാസ്സ് ലുക്ക് അമൽ നീരദ് ചിത്രമായ ബിഗ് ബിയിലെ ബിലാൽ എന്ന മാസ്സ് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ട് എന്നും കടുത്ത മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നു.

ഏതായാലും ഒരിക്കൽ കൂടി തന്റെ ഗംഭീര ലുക്ക് കൊണ്ട് ഏവരെയും ആവേശം കൊള്ളിക്കുകയാണ് മമ്മൂട്ടി എന്ന താരം. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് വേഷമിടുന്നത്. അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ് എന്നിവരും വേഷമിടുന്ന ടർബോയിൽ കൈതി എന്ന തമിഴ് ചിത്രത്തിലൂടെ തരംഗമായ അർജുൻ ദാസും അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. വിഷ്ണു ശർമ ക്യാമറ ചലിപ്പിക്കുന്ന ടർബോക്ക് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്. ഫീനിക്സ് പ്രഭുവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ സംവിധായകൻ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close