മോളിവുഡിലെ കമ്പ്ലീറ്റ് സിനിമാ ഫാമിലി; സ്റ്റാർട്ട് ആക്ഷൻ കട്ട് പറയാൻ ശ്രീനിവാസൻ കുടുംബത്തിലെ മൂന്നാമനും..!

Advertisement

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാൾ ആണ് ശ്രീനിവാസൻ. അതുപോലെ തന്നെ മലയാളത്തിൽ ഏറ്റവും അധികം തിരക്കഥകൾ എഴുതിയ നടനും ഒരുപക്ഷെ ശ്രീനിവാസൻ ആയിരിക്കും. രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഒരു പ്രശസ്തമായ ഡയലോഗ് ഉണ്ട്. ” സ്റ്റാർട്ട്, ആക്ഷൻ കട്ട്, ഇതിലേതാണ് മനസ്സിലാവാത്തത്” എന്ന്. അതിലെ അദ്ദേഹമവതരിപ്പിച്ച കഥാപാത്രത്തിന് അതൊന്നും മനസ്സിലായിട്ടില്ല എങ്കിലും റിയൽ ലൈഫിൽ ഇതെല്ലാമറിയാവുന്ന രണ്ടു മക്കളെ കൂടി അദ്ദേഹം മലയാള സിനിമയ്ക്കു സംഭാവന ചെയ്തു കഴിഞ്ഞു. ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇന്ന് മലയാള സിനിമയുടെ പുതു തലമുറയിലെ രണ്ടു താരങ്ങൾ ആണ്.

മൂത്ത മകൻ വിനീത് ശ്രീനിവാസൻ ആദ്യം മലയാള സിനിമയിൽ എത്തിയത് ഒരു പിന്നണി ഗായകൻ ആയാണ്. ഒരു ഗായകൻ എന്ന നിലയിൽ തന്നെ ഇവിടെ താരമായി മാറിയ വിനീത് അതിനു ശേഷം അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്തു എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ചു. അതിനൊപ്പം തന്നെ നിവിൻ പോളി, അജു വർഗീസ് , ഭഗത് മാനുവൽ , ഹരികൃഷ്ണൻ തുടങ്ങിയ പ്രശസ്ത താരങ്ങളും വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളിൽ പെടുന്നു.

Advertisement

ഇപ്പോഴിതാ ശ്രീനിവാസൻ ഫാമിലിയിലെ മൂന്നാമനായ ധ്യാൻ ശ്രീനിവാസനും സ്റ്റാർട്ട് കാമറ ആക്ഷൻ പറഞ്ഞു കൊണ്ട് സംവിധായകനായി അരങ്ങേറുകയാണ്. ഒരു നടൻ എന്ന നിലയിൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തിരയിലൂടെ അരങ്ങേറിയ ധ്യാൻ ഒരു തിരക്കഥാകൃത്തു എന്ന നിലയിലും തന്റെ അരങ്ങേറ്റം നടത്തി കഴിഞ്ഞു. ഇപ്പോഴിതാ നിവിൻ പോളിയെ നായകനാക്കി ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം എഴുതി സംവിധാനം ചെയ്യുകയാണ് ധ്യാൻ. ഒരുപക്ഷെ ഒരു കുടുംബത്തിൽ നിന്ന് മൂന്നു സംവിധായകർ എന്ന അപൂർവമായ നേട്ടമാണ് ശ്രീനിവാസൻ കുടുംബത്തെ തേടി എത്തിയിരിക്കുന്നത്. അച്ഛൻ ശ്രീനിവാസനെയും ചേട്ടൻ വിനീത് ശ്രീനിവാസനെയും പോലെ ധ്യാനും സംവിധായകൻ എന്ന നിലയിൽ തന്റേതായ വ്യക്തി മുദ്ര മലയാള സിനിമയിൽ പതിപ്പിക്കും എന്ന് തന്നെ നമ്മുക്ക് പ്രത്യാശിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close