ചെറിയച്ഛന്റെ സിനിമയ്ക്കു തിരി തെളിയിക്കാൻ വിനീത് ശ്രീനിവാസന്റെ മകനും; ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമ തുടങ്ങി..!

Advertisement

പ്രശസ്ത നടൻ ആയ ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. നിവിൻ പോളിയുടെ നായികയായി സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ താര എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന ഈ ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കാൻ ധ്യാനിന്റെ ചേട്ടനും നടനും സംവിധായകനും എഴുത്തുകാരനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനും എത്തിയിരുന്നു. കുടുംബമായെത്തിയ വിനീതിനൊപ്പം ഒരു വയസുള്ള മകനും ഉണ്ടായിരുന്നു. ചെറിയച്ഛന്റെ സിനിമയ്ക്കു തിരി കൊളുത്തുന്ന ചടങ്ങിൽ എത്തിയ ഈ കുരുന്നായിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം എന്നും പറയാം. കഴിഞ്ഞ വർഷം ജൂൺ മുപ്പതിന് ആയിരുന്നു വിനീതിനും ഭാര്യ ദിവ്യക്കും ഒരു മകൻ ജനിച്ചത്.

ധ്യാൻ ശ്രീനിവാസൻ തിരക്കഥാകൃത്തു എന്ന നിലയിൽ ഉള്ള തന്റെ അരങ്ങേറ്റം ഗൂഢാലോചന എന്ന ചിത്രത്തിലൂടെ നടത്തി കഴിഞ്ഞിരുന്നു. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ആ ചിത്രം ഒരു കോമഡി ത്രില്ലെർ ആയിരുന്നു. ലവ് ആക്ഷൻ ഡ്രാമ എന്ന ഈ പുതിയ ചിത്രത്തിലൂടെ നടൻ അജു വർഗീസ് നിർമ്മാതാവായി അരങ്ങേറുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ദിനേശൻ – ശോഭ എന്നിങ്ങനെയാണ് ഈ ചിത്രത്തിലെ നിവിൻ പോളിയുടെയും നയൻ താരയുടെയും കഥാപാത്രങ്ങളുടെ പേരുകൾ. ധ്യാനിന്റെ അച്ഛനും നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ ഒരുക്കിയ വടക്കുനോക്കി യന്ത്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകൾ തന്നെയാണ് തന്റെ ആദ്യ ചിത്രത്തിലെയും കേന്ദ്ര കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്.

Advertisement
Advertisement

Press ESC to close