തലൈവർക്ക് ജന്മദിനാശംസകൾ നേർന്ന് ധനുഷ്

Advertisement

തമിഴ് സിനിമയുടെ തലൈവർ, സൂപ്പർസ്റ്റാർ രജനികാന്ത് ഇന്ന് തന്റെ 72മത് ജന്മദിനമാണ് ആഘോഷിക്കുന്നത്. ഇന്നലെ മുതൽ തന്നെ ആരാധകരും സിനിമ പ്രവർത്തകരുമെല്ലാം സൂപ്പർസ്റ്റാറിന് ആശംസകളുമായി എത്തി തുടങ്ങിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് തമിഴിലെ പുതു തലമുറയിലെ സൂപ്പർ താരവും രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ ഭർത്താവുമായ ധനുഷ് ആണ്. ഐശ്വര്യ-ധനുഷ് ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായതിനെ തുടർന്ന് ധനുഷ്- രജനികാന്ത് ബന്ധവും നല്ല രീതിയിലല്ല പോകുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആ വാർത്തകളെയെല്ലാം കാറ്റിൽ പറത്തുന്ന രീതിയിലാണ് ഇപ്പോൾ ധനുഷ് തന്റെ ആശംസകളുമായി എത്തിയിരിക്കുന്നത്. തലൈവർക്കു ജന്മദിനാശംസകൾ നേരുന്നു എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ അടക്കം വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് രജനികാന്ത് ആരാധകരും ഈ ജന്മദിനം വലിയ ആഘോഷമാക്കുകയാണ്.

ട്വിറ്ററില്‍ #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് ഇപ്പോൾ തന്നെ വൈറലാണ്. ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. കോലമാവ്‌ കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. മുത്തുവേൽ പാണ്ട്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ഈ ചിത്രത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിക്ക്, തലൈവരുടെ ജന്മദിന സ്പെഷ്യലായി ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റും റിലീസ് ചെയ്യുന്നുണ്ട്. നെൽസൺ ചിത്രത്തിന് ശേഷം സിബി ചക്രവർത്തി, സൗന്ദര്യ രജനികാന്ത് എന്നിവർ ഒരുക്കുന്ന ചിത്രങ്ങളാണ് രജനികാന്ത് ചെയ്യുക എന്നാണ് സൂചന. 2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള രജനീകാന്തിന് 2021ല്‍ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും ലഭിച്ചിരുന്നു.

Advertisement

Advertisement

Press ESC to close