ലോറൻസിനോടേറ്റു മുട്ടാൻ എസ് ജെ സൂര്യ; കാർത്തിക് സുബ്ബരാജിന്റെ ജി​ഗർതണ്ട ഡബിൾ എക്സ് വരുന്നു; ടീസർ കാണാം

Advertisement

തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ജി​ഗർതണ്ട. 8 വർഷം മുമ്പ് തമിഴിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഹാസ്യവും ആക്ഷനും ഇടകലർത്തി ഒരുക്കിയ ഈ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം പ്രേക്ഷകരും നിരൂപകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല, ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ബോബി സിംഹക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഈ വർഷമാണ് അക്ഷയ് കുമാർ, കൃതി സനോൻ എന്നിവർ പ്രധാന വേഷം ചെയ്ത ഇതിന്റെ ഹിന്ദി റീമേക്കും എത്തിയത്. ബച്ചൻ പാണ്ഡെ എന്നായിരുന്നു ഇതിന്റെ ഹിന്ദി റീമേകിന്റെ പേര്. ഇപ്പോഴിതാ ജി​ഗർതണ്ട 2 ആയി എത്തുകയാണ് കാർത്തിക് സുബ്ബരാജ്.

എട്ട് വർഷത്തിന് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ഗ്യാങ്സ്റ്റർ കോമഡി ത്രില്ലറുമായി എത്തുന്ന കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ജി​ഗർതണ്ട ഡബിൾ എക്സ് എന്നാണ്. ഇതിന്റെ ഒരു ടീസറും അദ്ദേഹം ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇവർ തമ്മിലുള്ള മാസ്സ്, സ്റ്റൈലിഷ് പോരാട്ടമാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷഫീക് മുഹമ്മദ് അലിയാണ്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനം, കതിരേശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Advertisement

Advertisement

Press ESC to close