സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കബാലിക്ക് ശേഷം ധനുഷിന്റെ വിഐപി 2 വിതരണത്തിനെടുത്ത് മാക്സ്‍ലാബ്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ധനുഷിന്റെ ആദ്യം ഇറങ്ങിയ വിഐപി അങ്ങ് തമിഴ്നാട്ടിലും കേരളത്തിലും വൻ വിജയമായിരുന്നു .
അമല പോളും കാജോളുമാണ് ചിത്രത്തിലെ നായികമാർ .സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത് ചിത്രം കലൈപുലി എസ് താനുവും ധനുഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
വമ്പൻ റിലീസ് ആയി തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഇവരുടെ പദ്ധതി. ഇരുന്നൂറിന് മുകളിൽ തിയറ്ററുകളിൽ കേരളത്തില്‍ വിഐപി 2 റിലീസിനെത്തും. നേരത്തെ 250 തിയറ്ററുകളിലാണ് കബാലി കേരളത്തിൽ റിലീസ് ചെയ്തത്.
മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മാക്സ്‌ലാബ്. എത്ര രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്ന് പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 11നാണ് ചിത്രം തിയറ്ററുകളിലെത്തുക.