വമ്പൻ പ്രതീക്ഷയുണർത്തി ധനുഷ്-ടോവിനോ ചിത്രം മാരി 2 എത്തുന്നു..

Advertisement

 തമിഴ് യുവ താരം ധനുഷ് നായകനായി എത്തുന്ന മാരി 2 ഈ വരുന്ന ഡിസംബർ 21 ന് റിലീസിന് ഒരുങ്ങുകയാണ്. 2015 ഇൽ റിലീസ് ചെയ്ത മാരി എന്ന ചിത്രം ഒരുക്കിയ ബാലാജി മോഹൻ തന്നെയാണ് ഇപ്പോൾ മാരി 2 ഉം സംവിധാനം ചെയ്തിരിക്കുന്നത്.  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു വണ്ടർ ബാർ സിനിമയുടെ ബാനറിൽ ധനുഷ് തന്നെയാണ്. അദ്ദേഹം നിർമ്മിച്ച ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ്  വിതരണം ചെയ്യുക. പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന സായി പല്ലവിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. അരാത് ആനന്ദി എന്നു പേരുള്ള ഒരു ഓട്ടോ ഡ്രൈവർ ആയാണ് സായി പല്ലവി അഭിനയിക്കുന്നത്.

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ഭീജ എന്നാണ് ടോവിനോയുടെ വില്ലൻ കഥാപാത്രത്തിന്റെ പേര്. ബി ആർ വിജയ ലക്ഷ്മി സംവിധാനം ചെയ്ത അഭിയും അനുവും എന്ന ചിത്രത്തിന് ശേഷം ടോവിനോ ചെയ്ത തമിഴ് ചിത്രമാണ് മാരി 2 . ഈ ചിത്രത്തിന്റെ കിടിലൻ ട്രയ്ലർ, ഗാനങ്ങൾ എന്നിവ ഇപ്പോഴേ ആരാധകരിൽ ആവേശം ജനിപ്പിച്ചു കഴിഞ്ഞു. വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയും ദൃശ്യങ്ങൾ നൽകിയത് ഓം പ്രകാശും ആണ്.  ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ബാലാജി മോഹൻ തന്നെയാണ് രചിച്ചിരിക്കുന്നതും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close