വെള്ളിത്തിരയിൽ വീണ്ടും പ്രതിസന്ധി..!

Advertisement

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിൽ ആവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സിനിമാ ഷൂട്ടിങ്ങുകൾ നിർത്തി വെക്കുകയും പല ചിത്രങ്ങളും റിലീസ് നീട്ടി വെക്കുകയുമാണ്. പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം ഇപ്പോൾ നേടുന്ന മഹാവിജയമാണ് തീയേറ്ററുകൾക്കു തുണയായി നിൽക്കുന്നത്. വെള്ളിയാഴ്ച 450-ഓളം സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ഹൃദയം ഇതിനോടകം രണ്ടരക്കോടിയോളം രൂപ നിർമാതാവിനു ഷെയറായി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വെളിപ്പെടുത്തുന്നത്. ഏകദേശം ആറ് കോടിയോളമാണ് ഈ ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയ ഗ്രോസ്. പക്ഷെ ഇനി കൂടുതൽ ചിത്രങ്ങൾ വന്നില്ല എങ്കിൽ തീയേറ്റർ വ്യവസായം വീണ്ടും പ്രതിസന്ധിയിൽ ആവും. കോവിഡിന്റെ പേരിൽ തിയേറ്ററുകൾ വീണ്ടും അടച്ചിടാൻ സർക്കാർ നിർദേശിച്ചാൽ ശക്തമായി പോരാടാനാണ് ഫിയോകിന്റെ തീരുമാനം എന്നും അവർ പറയുന്നു.

മമ്മൂട്ടി, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ജയറാം എന്നിവർക്ക് കോവിഡ് ബാധിച്ചതോടെ പല ചിത്രങ്ങളും മുടങ്ങി കിടപ്പാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചു എങ്കിലും പ്രേക്ഷകർ തീയേറ്ററുകളിലേക്കു എത്തുന്നതിനു തെളിവാണ് ഹൃദയം നേടുന്ന മഹാവിജയം. അഭൂതപൂർവമായ തിരക്കാണ് ഈ ചിത്രത്തിന് കേരളത്തിലുടനീളം അനുഭവപ്പെടുന്നത്. പൊതു ഇടങ്ങളിലും വമ്പൻ മാളുകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ ആളുകൾ കൂടുന്നതിനെപ്പറ്റി ഒന്നും പറയാത്ത സർക്കാർ, സിനിമാതിയേറ്ററുകളെ മാത്രം അടച്ചിടൽ വിഭാഗത്തിൽ പെടുത്തുന്നത് ശരിയല്ല എന്നാണ് സംഘടനകളുടെ നിലപാട്. തിയേറ്ററുകൾ പൂട്ടാൻ സർക്കാർ നിർദേശിച്ചാൽ ജീവിക്കാനുള്ള അവകാശം തേടി പ്രത്യക്ഷസമരത്തിലേക്കു പോകും എന്നാണ് ഫിയോക് പ്രെസിഡെന്റ് വിജയകുമാർ പറയുന്നത്. കോവിഡ് പ്രതിസന്ധി വന്നതോടെ ഒട്ടേറേ ചിത്രങ്ങൾ ഒടിടി റിലീസിനും തയ്യാറെടുക്കുകയാണ്‌.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close