ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങളുടെ ക്യാമറാമാൻ നിവിൻ പോളി ചിത്രത്തിൽ..!

Advertisement

മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഇപ്പോൾ വമ്പൻ ചിത്രങ്ങളുടെയാണ് ഭാഗമായിക്കൊണ്ടിരിക്കുന്നതു. അത്തരത്തിലൊരു ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. കള്ളന്മാരിലെ ഇതിഹാസമെന്നു ഐതിഹ്യമാലയിൽ പറയുന്ന കായംകുളം കൊച്ചുണ്ണിയെന്ന കള്ളന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. അമല പോൾ ആണ് ഈ ചിത്രത്തിലെ നായിക. സെപ്തംബർ ഒന്നാം തീയതി മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്തരായ ടെക്നിഷ്യൻസ് ആണ് ജോലി ചെയ്യാൻ പോകുന്നത്. പ്രശസ്ത ബോളിവുഡ് ക്യാമറാമാൻ ബിനോദ് പ്രധാൻ ആയിരിക്കും കായംകുളം കൊച്ചുണ്ണിക്ക്‌ വേണ്ടി കാമറ ചലിപ്പിക്കുക എന്നതാണ് ഇപ്പോൾ വരുന്ന വാർത്തകൾ.

ബോളിവുഡിലെ വമ്പൻ ചിത്രങ്ങൾക്കു വേണ്ടി കാമറ ചലിപ്പിച്ചിട്ടുള്ള പ്രധാൻ, ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും വമ്പൻ ചിത്രങ്ങൾക്ക് വേണ്ടി കാമറ ചലിപ്പിച്ചിട്ടുണ്ട്. ദേവദാസ്, രംഗ് ദേ ബസന്തി എന്നിവയൊക്കെ അതിൽ ചിലതാണ്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ടൈഗർ ഷെറോഫ് ചിത്രം ബാഗിയാണ് പ്രധാൻ അവസാനമായി കാമറ ചലിപ്പിച്ച ചിത്രം. ഹോമിങ് പീജിയൻസ് എന്ന ചിത്രത്തിലാണ് പ്രധാൻ ഇപ്പോൾ ജോലി ചെയ്‌തു കൊണ്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി അടുത്ത വര്ഷം ഏപ്രിലിൽ തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. ഗോപി സുന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close