ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ..

Advertisement

അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്കു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു .. ശിവ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 നു തീയേറ്ററുകളിൽ എത്തും .. അജിത്-ശിവ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് വിവേകം . ഇരുവരും ഒന്നിച്ച വീരം [2014 ], വേതാളം [2015 ] – ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു . അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റചാർട്ടിൽ ഇടം നേടി കഴിഞ്ഞു ..

മെയ് മാസത്തിൽ റിലീസ് ചെയ്ത വിവേഗത്തിന്റെ ആദ്യ ടീസറിന് വൻ പ്രതികരണം ആണ് ലഭിച്ചത് .57 സെക്കന്റ് മാത്രമുള്ള പ്രോമോ വീഡിയോ യൂട്യൂബിൽ മാത്രം കണ്ടത് 5 മില്യൺ ആൾക്കാരാണ് .യൂട്യൂബിൽ ഏറ്റവും കൂടുതൽ ആൾകാർ ലൈക് ചെയ്ത ഇന്ത്യൻ ടീസർ എന്ന റെക്കോർഡ് വിവേകത്തിനു മാത്രം സ്വന്തം.

Advertisement

കമലഹാസന്റെ മകൾ അക്ഷര ഹസ്സൻ വിവേകത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രേത്യേകതയും കൂടി ഉണ്ട് ഈ ചിത്രത്തിന് . അക്ഷരയെ കൂടാതെ കാജൽ അഗർവാളും ചിത്രത്തിൽ ഉണ്ട് .

Advertisement

Copyright © 2017 onlookersmedia.

Press ESC to close