ബെസ്റ്റിയെ കണ്ടെത്താന്‍ ബീച്ചില്‍ കറങ്ങി താരങ്ങള്‍; വ്യത്യസ്ത പ്രൊമോഷനുമായി ‘ബെസ്റ്റി’ സിനിമ.

Advertisement

ആരാണ് ‘ബെസ്റ്റി’? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍. അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ ബെസ്റ്റികളെന്ന് കുറച്ചുപേര്‍. രസികന്‍ ഉത്തരങ്ങള്‍ കേട്ട് കയ്യടിച്ചത് സാക്ഷാല്‍ താരങ്ങള്‍ ! ‘ബെസ്റ്റി’ സിനിമയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് ബീച്ചിലേക്ക് മൈക്കുമായി ഇറങ്ങിയത് സിനിമയിലെ താരങ്ങളായ ഷഹീന്‍ സിദ്ധിക്കും ശ്രവണയുമായിരുന്നു. ആട്ടവും പാട്ടും താളമേളങ്ങളുമായി ബീച്ചില്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടവര്‍ താരങ്ങളെ കണ്ട് ഞെട്ടി. അവരുടെ മുന്നില്‍ താരങ്ങള്‍ക്ക് ചോദിക്കാന്‍ ഉണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു – ആരാണ് ബെസ്റ്റി ?

താരങ്ങളുടെ ചോദ്യത്തിനു തലമുറ വ്യത്യാസമില്ലാതെ ഉത്തരങ്ങള്‍ എത്തി. ഉത്തരം കെട്ട് ചിരിച്ചും കയ്യടിച്ചും താരങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ഉത്തരം പറഞ്ഞവര്‍ക്ക് കൈ നിറയെ സമ്മാനങ്ങളും നല്‍കി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 24 ന് റിലീസ് ചെയ്യും. ഇതുവരെ പുറത്തിറങ്ങിയ പാട്ടുകള്‍ എല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.

Advertisement

ഷഹീന്‍ സിദ്ദിഖിനും ശ്രവണയ്ക്കുമൊപ്പം അഷ്‌കര്‍ സൗദാന്‍, സുരേഷ് കൃഷ്ണ, സാക്ഷി അഗര്‍വാള്‍, അബു സലിം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിഖ്, ഉണ്ണി രാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ജോണ്‍കുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആര്‍ രാജാകൃഷ്ണന്‍ സൗണ്ട് ഡിസൈനിങ്ങും ഫീനിക്‌സ് പ്രഭു സംഘട്ടനവും നിര്‍വഹിക്കുന്ന സിനിമയില്‍ തെന്നിന്ത്യയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകര്‍ ഒന്നിക്കുന്നു. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി കുടുംബ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച സിനിമ കളര്‍ഫുള്‍ എന്റര്‍ടൈനറായാണ് തിയറ്ററുകളിലെത്തുന്നത്. 24 ന് ബെന്‍സി റിലീസ് ആണ് സിനിമ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close