ഗെയിം ത്രില്ലറുമായി മെഗാസ്റ്റാർ; ബസൂക്ക ചിത്രീകരണം ആരംഭിച്ചു

Advertisement

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ ചിത്രം’ ബസൂക്ക ‘യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൻറെ പൂജ വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക ഹാളിൽ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ പൂജയിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ആദ്യ ക്ലാപ് നിർവഹിച്ചത് ഷാജി കൈലാസാണ്.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രമായി ഗൗതം മേനോനും അഭിനയിക്കുന്നുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്.

Advertisement

മമ്മൂട്ടി എന്ന വലിയ നടന്റെ നടനൊപ്പം പ്രവർത്തിക്കുക എന്നത് സ്വപ്നം കണ്ടതാണെന്നും ആ സ്വപ്നത്തിന്റെ പാരിസമാപ്തിയാണ് ഈ ചിത്രമെന്നും സംവിധായകൻ പറയുന്നു. മമ്മൂട്ടിയെ പോലുള്ള അഭിനയ പരിചയമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിൻറെ ഭാഗ്യമായത് കൊണ്ട് തന്നെ ത്രില്ലിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലെന്നും അദ്ദേഹത്തെപ്പോലൊരാളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു, അതുകൊണ്ടാണ് ഞങ്ങൾ സ്‌ക്രിപ്റ്റ് മികച്ചതാക്കാനും എല്ലാ പ്രീ-പ്രൊഡക്ഷൻ വിശദാംശങ്ങളും കൃത്യമായി തയ്യാറാക്കാനും സമയമെടുക്കുന്നതെന്നും ചിത്രം പൂർണ്ണതയിലേക്ക് എത്തിക്കുന്നതിന്റെ കാത്തിരിപ്പിലാണ് തങ്ങളെന്നും സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ അറിയിച്ചു.

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സഹ നിർമാതാവ് സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസറായ് പ്രവർത്തിക്കുന്നത് സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, കലാസംവിധാനം അനീസ് നാടോടി, എഡിറ്റിങ്ങ് നിഷാദ് യൂസഫ്. പി ആർ ഒ ശബരി. ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close