മലയാള ചലച്ചിത്ര രംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ബാലചന്ദ്രമേനോൻ. ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് ബാലചന്ദ്രമേനോൻ.കൊണ്ട് വന്നിട്ടുണ്ട്. ശോഭന , പാർവതി മണിയൻപിള്ള രാജു , കാർത്തിക , ആനി , നന്ദിനി എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ പ്രമുഖരിൽ ചിലർമാത്രം ..
മികച്ച നടനും സംവിധായകനും ഉൾപ്പെടെ നിരവധി ദേശിയ പുരസ്‍കാരങ്ങളും ബാലചന്ദ്രമേനോൻ തന്റേതാക്കിയിട്ടുണ്ട്, ഏറ്റവുമധികം തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചു എന്ന ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ് ഈയടുത്ത് ബാലചന്ദ്ര മേനോന്‍ നേടുകയുണ്ടായി
അവസാനം ഇറങ്ങിയ ചിത്രങ്ങളുടെ തുടർച്ചയായ പരാജത്തിന് ബാലചന്ദറാമേനോൻ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബാലചന്ദ്രമേനോൻ തന്നെ തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘എന്നാലും ശരത്ത്’ അണിയറയിൽ റിലീസിനായി തയ്യാറെടുക്കുകയാണ് ചാർളി ജോ, നിധി അരുൺ, നിത്യ നരേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. കൃഷ്ണ കലാ ക്രിയേഷന്റെ ബാനറിൽ ആർ. ഹരികുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
‘എന്നാലും ശരത്ത്’ എന്ന ചിത്രത്തിന്റെ ട്രൈലർ മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നേടിയെടുത്തത്, ചിത്രത്തിന്റെ ട്രൈലർ കണ്ടതിന് ശേഷം യുവാക്കളാണ് കൂടുതലും അഭിനന്ദന പ്രവാഹവുമായി മുന്നോട്ട് വന്നതെന്ന് ബാലചന്ദ്രമേനോൻ അടുത്തിടെ തന്റെ ഫേസ്ബുക്ക് പേജിൽ സൂചിപ്പിക്കുകയുണ്ടായി.
ട്രൈലർ കണ്ടതിന് ശേഷം ചേട്ടൻ തന്നെയാണോ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന് പല യുവാക്കളും തന്നോട് ചോദിക്കുകയുണ്ടായെന്ന് ബാലചന്ദ്രമേനോൻ അഭിപ്രായപ്പെട്ടു. അത്രെയും മാറ്റം ട്രെയ്‌ലറിൽ ഓരോ യുവാകൾക്കും അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ മാറ്റം താൻ ആഗ്രഹിച്ചിരുന്നതാണന്ന് താരം കൂട്ടിച്ചേർത്തു. കുടുംബ സിനിമകൾ മാത്രം ചെയ്യുന്ന വ്യക്തിയാണനുള്ള ഇമേജ് തന്നെ പ്രതികൂലമായി ബാധിക്കുകയുണ്ടായെന്നും മാറി ചാവിട്ടേണ്ട സമയമായി എന്ന ബോധ്യം മനസിലാക്കിയാണ് താൻ ഈ ചിത്രവുമായി മുന്നോട്ട് വന്നതെന്ന് ബാലചന്ദ്രൻ മേനോൻ പറയുകയുണ്ടായി.
കാലത്തിനൊപ്പം തനിക്ക് മാറാൻ സാധിക്കുമെന്നും യുവാക്കളെ കേന്ദ്രികരിച്ചു ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ ചിത്രങ്ങക് സംവിധാനം ചെയ്യാൻ ബാലചന്ദ്ര മേനോൻ സധൈര്യം മുന്നോട്ടു വാനിരിക്കുകയാണ്
പുതിയ ചിത്രത്തിൽ മല്ലിക സുകുമാരൻ, സുരഭി ലക്ഷ്മി, ജോഷി മാത്യു, മേജർ രവി, ജോയ് മാത്യു, ലാൽ ജോസ്, ദിലീഷ് പോത്തൻ, ജൂഡ് ആന്റണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ‘എന്നാലും ശരത്ത്’ എന്ന സിനിമക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. അനീഷ് ലാലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രതീഷ് രാജാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ‘എന്നാലും ശരത്ത്’ പ്രദർശനത്തിനായി ഒരുങ്ങുകയാണ്.