സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ മോഹൻലാൽ; സൂര്യ- മോഹൻലാൽ ചിത്രത്തിലെ മോഹൻലാലിൻറെ ലുക്ക് പുറത്തു..!

Advertisement

സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് ഇപ്പോൾ തമിഴിൽ ഒരുക്കുന്നത്. ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ ആയ മോഹൻലാലും തമിഴകത്തിന്റെ നടിപ്പിൻ നായകനായ സൂര്യയും ഒന്നിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ലണ്ടനിൽ ഷൂട്ടിങ് ആരംഭിച്ച ഈ ചിത്രത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് മോഹൻലാൽ ജോയിൻ ചെയ്തിരുന്നു. ഈ ചിത്രത്തിലെ സൂര്യയുടെ ലുക്ക് പുറത്തു വന്നിരുന്നു എങ്കിലും മോഹൻലാൽ ഏത് ഗെറ്റപ്പിലാണ് ഈ ചിത്രത്തിലെത്തുക എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള പുതിയ ഫോട്ടോ പുറത്തു വന്നതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലായിരിക്കുകയാണ്.

സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ ആണ് മോഹൻലാൽ പുറത്തു വന്ന ആ ഫോട്ടോയിൽ കാണപ്പെടുന്നത്. മോഹൻലാലിന് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ സൂര്യയും ആ ഫോട്ടോയിൽ ഉണ്ട്. അഭിനന്ദം രാമാനുജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹാരിസ് ജയരാജ് ആണ്. മോഹൻലാലും സൂര്യയും ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാലിൻറെ കടുത്ത ആരാധകനായ സൂര്യക്ക് ഇത് സ്വപ്ന സാഫല്യമാണ്.

Advertisement

ഇവർക്കൊപ്പം ബോളിവുഡിൽ നിന്ന് ബൊമൻ ഇറാനി, തെലുങ്കിൽ നിന്ന് അല്ലു സിരിഷ, തമിഴിലെ യുവ താരം ആര്യ, പ്രശസ്ത തമിഴ് നടൻ സമുദ്രകനി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബോളിവുഡിലും തമിഴിലും പ്രശസ്തയായ സയ്യെഷയാണ് ഈ ചിത്രത്തിൽ സൂര്യയുടെ നായിക ആയി എത്തുന്നത്. മലയാളത്തിൽ അടക്കം മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടി കാമറ ചലിപ്പിച്ചിട്ടുള്ള ആളാണ് സംവിധായകനായ കെ വി ആനന്ദ്.

Advertisement

Press ESC to close