ട്രാക്ക് മാറ്റാൻ ബി ഉണ്ണികൃഷ്ണനും; പുതു തലമുറ രചയിതാക്കൾക്കൊപ്പം കൈകോർക്കാൻ സീനിയർ സംവിധായകർ

Advertisement

മലയാളത്തിലെ സീനിയർ സംവിധായകരൊക്കെ പുതു തലമുറയിലെ രചയിതാക്കൾക്കൊപ്പം കൈകോർത്തു തുടങ്ങി. മലയാത്തിലെ ഏറ്റവും സീനിയയർ സംവിധായകനായ ജോഷി മുതൽ, ഇപ്പോൾ തങ്ങളുടെ ചിത്രങ്ങൾ ചെയ്യുന്നത് നവാഗത രചയിതാക്കൾക്കും ഈ തലമുറയിലെ കഴിവ് തെളിയിച്ച യുവാക്കൾക്കുമൊപ്പമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ വരെ പുതു തലമുറയിലെ രചയിതാക്കൾക്കൊപ്പമാണ് സീനിയർ സംവിധായകർ ചെയ്യാൻ തീരുമാനിക്കുന്നത്. ഇപ്പോഴിതാ പ്രശസ്ത സംവിധായകനായ ബി ഉണ്ണികൃഷ്ണനും ട്രാക്ക് മാറ്റുകയാണെന്ന വാർത്തകളാണ് വരുന്നത്. തന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ഈ ന്യൂ ജനെറേഷൻ രചയിതാക്കളുടെ ഒപ്പം ചെയ്യാനുള്ള തീരുമാനത്തിലാണ് അദ്ദേഹമെന്നറിയുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ഡേറ്റുകളുള്ള ബി ഉണ്ണികൃഷ്ണൻ, ഇനി അവർക്കൊപ്പം ചെയ്യുന്ന ചിത്രങ്ങളിൽ കൈകോർക്കാൻ പുതുമയേറിയ ശൈലിയുമായി ഈ രചയിതാക്കളും ഉണ്ടാകും.

ജനഗണമന എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രം രചിച്ച ഷാരിസ് മുഹമ്മദ്, ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രം രചിച്ച ദേവദത് ഷാജി, വൈറസ്, വരത്തൻ എന്നിവ രചിച്ച സുഹാസ്- ഷറഫു എന്നിവരോടൊപ്പമാണ് ബി ഉണ്ണികൃഷ്ണൻ ഇനി ജോലി ചെയ്യുക എന്നാണ് സൂചന. ദേവദത് ഷാജി രചിച്ച്, ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ ആയിരിക്കും നായകൻ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾക്ക് മുൻപ് അദ്ദേഹം ദിലീപ്, പൃഥ്വിരാജ്, സുരേഷ് ഗോപി ചിത്രങ്ങൾ ചെയ്തേക്കാമെന്നും വാർത്തകൾ വരുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായ ഒരു ചിത്രവും അദ്ദേഹം നേരത്തെ പ്ലാൻ ചെയ്തിരുന്നതായി ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവുമവസാനം റിലീസ് ചെയ്ത ആറാട്ട്, ക്രിസ്റ്റഫർ എന്നീ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ രചിച്ചത് ഉദയ കൃഷ്ണയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close