അന്ന് ഒരു ഷോർട് ഫിലിം ചെയ്യാൻ അമ്മയുടെ മാല പണയം വെക്കേണ്ടി വന്നു; ഇന്ന് തമിഴിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ..!

Advertisement

തമിഴിലെ സൂപ്പർ സ്റ്റാർ ഡയറക്ടർ ആയി മാറി കഴിഞ്ഞു ഇന്ന് ആറ്റ്ലി. രാജ റാണി എന്ന സൂപ്പർ ഹിറ്റിലൂടെ ആരംഭിച്ച ആറ്റ്ലി ഇപ്പോൾ ദളപതി വിജയ്‌യെ നായകനാക്കി മൂന്നു ബ്ലോക്ക്ബസ്റ്ററുകൾ ആണ് സമ്മാനിച്ചത്. തെരി, മെർസൽ, ഇപ്പോൾ ബിഗിൽ. ആറ്റ്ലി അടുത്തതായി ചെയ്യാൻ പോകുന്നത് കിംഗ് ഖാൻ ഷാരൂഖ് നായകനാവുന്ന ഒരു ബോളിവുഡ് ഫിലിം ആണെന്നും വാർത്തകൾ ഉണ്ട്. ഇപ്പോൾ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ചെയ്യുന്ന ആറ്റ്ലി തന്റെ ജീവിതത്തിൽ പതിനഞ്ചു വർഷം മുൻപ് നടന്ന ഒരു സംഭവം ഓർത്തെടുക്കുകയാണ്. 2004 ഇൽ താൻ ഒരു ഷോർട് ഫിലിം എടുക്കാൻ ശ്രമിച്ച സമയത്തു നടന്ന സംഭവം ആണത് എന്നും ആറ്റ്ലി പറയുന്നു.

അന്ന് ആറ്റ്ലി ഒരു ഹൃസ്വ ചിത്രം എടുക്കാൻ പ്ലാൻ ചെയ്തപ്പോൾ അതിനു ചെലവ് പ്രതീക്ഷിച്ചതു 90000 രൂപ ആയിരുന്നു. വീട്ടിൽ അച്ഛനോട് അത് ചോദിച്ചപ്പോൾ അച്ഛൻ വഴക്കു പറഞ്ഞു. കോളേജ് ഫീസ് കെട്ടുന്നത് എങ്ങനെയാണെന്ന് തന്നെ അറിയില്ല, അപ്പോഴാണ് ഷോർട് ഫിലിമിന് അന്നത്തെ കാലത്തു 90000 ചോദിക്കുന്നത് എന്നായിരുന്നു അച്ഛന്റെ പ്രതികരണം. തന്റെ പ്രശ്നം ആറ്റ്ലി അമ്മയോട് പറഞ്ഞു. പിറ്റേ ദിവസം തന്നെ ആറ്റ്ലിയുടെ അമ്മ ബാങ്കിൽ പോയി തന്റെ താലി മാല പണയം വെച്ച് 850000 രൂപ ആറ്റ്ലിക്ക് കൊണ്ട് കൊടുത്തു. നിന്റെ സ്വപ്നം നടക്കട്ടെ എന്നാണ് ആ അമ്മ പറഞ്ഞത്.

Advertisement

അത് കൊണ്ട് തന്നെ ഒരു നിർമ്മാതാവിന്റെ വേദന തനിക്കു മനസ്സിലാവും എന്നും, പണം ശ്രദ്ധിച്ചു ഉപയോഗിക്കാൻ തന്നെ പഠിപ്പിച്ചത് അമ്മ ആണെന്നും ആറ്റ്ലി പറയുന്നു. അത് കഴിഞ്ഞു ഒരു പത്തു വർഷത്തിന് ശേഷം അമ്മക്ക് ഒരുപാട് സ്വർണ്ണം വാങ്ങി നൽകി എന്നും ആറ്റ്ലി പറഞ്ഞു. ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ ബിഗിൽ പ്രമോഷന്റെ ഭാഗമായി പങ്കെടുക്കവെ ആറ്റ്ലിയുടെ ഒരു പഴയകാല സുഹൃത്ത് വേദിയിൽ എത്തിയപ്പോൾ ആണ് ഈ പഴയ കഥ ആറ്റ്ലിയും അദ്ദേഹവും ചേർന്ന് വെളിപ്പെടുത്തിയത്. ആറ്റ്ലിയുടെ ബിഗിൽ ഇപ്പോൾ ചരിത്ര വിജയം ആണ് നേടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close