
വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അരവിന്ദന്റെ അതിഥികൾ’.ഒട്ടും തന്നെ പ്രതീക്ഷയില്ലാതെ തീയറ്ററിലേക്കെത്തിയ ചിത്രം മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിനീതിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി അരവിന്ദന്റെ അതിഥികൾ മാറിക്കഴിഞ്ഞിരിക്കുന്നു .രാജേഷ് രാഘവനായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരുന്നത്.നിഖില വിമൽ , ശ്രീനിവാസൻ , ഉർവശി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന് ആകാശപ്പെടാന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഉരുവശിയും ശ്രീനിവാസനും മലയാള സിനിമയിൽ അതിശക്തമായ തിരിച്ചു വരവും നടത്തിയ ചിത്രം കൂടിയാണ് അരവിന്ദന്റെ അതിഥികൾ.
50 ദിവസങ്ങൾ കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ ഏകദേശം നൂറോളം തീയറ്ററിൽ ഇപ്പോളും ചിത്രം കളിക്കുന്നുണ്ട് എന്നത് വലിയ കാര്യം തന്നെയാണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഏകദേശം ഇരുപതോളം ചിത്രങ്ങൾ കേരളത്തിൽ റീലീസ് ചെയ്തിട്ടുണ്ട് അതിൽ സൂപ്പർസ്റ്റാർ ചിത്രങ്ങളും ഉണ്ടായിരുന്നു എന്നാൽ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ഫാമിലി ഓഡിയൻസ് ഇന്നും അരവിന്ദനെ തേടിയെത്തുന്നു. മലയാള സിനിമ കണ്ടതിൽ വെച് ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവിയായിരുന്നു അരവിന്ദന്റെ അതിഥികൾ എന്ന് നിസംശയം പറയാൻ സാധിക്കും.