അപ്പോത്തിക്കിരി 2 വരുന്നു ? ഡോക്ടർ ഗണപതിയുടെ ജീവിത സമരങ്ങൾ ആസ്പദമാക്കി ചിത്രം ഒരുക്കാൻ സംവിധായകൻ മാധവ് രാമദാസൻ

Advertisement

2011 ഇൽ റിലീസ് ചെയ്ത മേൽവിലാസം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകൻ മാധവ് രാമദാസൻ ആദ്യമായി നമ്മുടെ മുന്നിലെത്തിയത്. സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, തമിഴ് നടൻ പാർത്ഥിപൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ദേശീയ തലത്തിലും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പോലും ഈ ചിത്രം കയ്യടി നേടി.  അതിനു ശേഷം അദ്ദേഹം നമ്മുക്ക് മുന്നിലെത്തിയത് മലയാളത്തിലെ മറ്റൊരു ക്ളാസ്സിക്കായി മാറിയ അപ്പോത്തിക്കിരി സംവിധാനം ചെയ്തു കൊണ്ടാണ്. 2014 ഇൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. മെഡിക്കൽ  രംഗത്തും ഹോസ്പിറ്റലുകളിലും നടക്കുന്ന കാര്യങ്ങളുടെ പച്ചയായ ആവിഷ്കാരമായിരുന്നു മാധവ് രാമദാസൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പം അപ്പോത്തിക്കിരി 2 ചെയ്ത് കൊണ്ട് വീണ്ടും ഒന്നിക്കുകയാണ് മാധവ് രാമദാസനെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഈ ചിത്രത്തിന്റെ പൂജ ഉടൻ നടക്കുമെന്നും വിവരങ്ങളുണ്ട്.

ഡോക്ടർ ഗണപതിയുടെ ജീവിത സമരങ്ങൾ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. ഏതായാലും ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഈ ക്ലാസിക് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാ പ്രേമികൾ. മേൽപറഞ്ഞ രണ്ട് ചിത്രങ്ങൾ കൂടാതെ, 2018 ഇൽ ഗിന്നസ് പക്രു നായകനായെത്തിയ ഇളയ രാജ എന്ന ചിത്രവും മാധവ് രാമദാസൻ സംവിധാനം ചെയ്തിരുന്നു. പ്രേക്ഷകരും നിരൂപകരും മാധവ് രാമദാസൻ എന്ന സംവിധായകന് വലിയ കയ്യടി നൽകിയ ചിത്രമായി ഇളയ രാജയും മാറിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close