അഭിനയ പ്രതിഭ പൂജപ്പുര രവി അന്തരിച്ചു

Advertisement

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ പ്രിയ നടൻ പൂജപ്പുര രവി അന്തരിച്ചു. മരണപ്പെടുമ്പോൾ 86 വയസ്സായിരുന്നു. മറയൂരിലെ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 2016 ൽ പുറത്തിറങ്ങിയ ‘വേലുത്തമ്പി ദളവ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഏറ്റവും ഒടുവിലായി അഭിനയിച്ചത് ടോവിനോ കേന്ദ്ര കഥാപാത്രമായി എത്തിയ ഗപ്പി എന്ന ചിത്രത്തിലാണ്. നിരവധി സിനിമകളിലും മിനിസ്ക്രീൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിരുന്നു.

നാടകരംഗത്ത് നിന്നാണ് സിനിമയിലേക്കുള്ള കടന്നു വരവ്. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിലെ ബീരാൻ കുഞ്ഞ് എന്ന കഥാപാത്രം ശ്രദ്ധ നേടിയതിന് പിന്നാലെയാണ് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. അതിനുശേഷം കലാനിലയം ഡ്രാമാ വിഷൻ നാടക സംഘത്തിലും നിരവധി ടെലിവിഷൻ പരമ്പര പരമ്പരകളിലും വേഷമിട്ടിരുന്നു.
അദ്ദേഹത്തിൻറെ ആകാരവും വേറിട്ട ശബ്ദവുമായിരുന്നു പ്രേക്ഷകരെ ആകർഷിപ്പിച്ച ഏറ്റവും വലിയ ഘടകം. ഏറ്റവും അധികം ചെയ്തിരിക്കുന്നതു ഹാസ്യകഥാപാത്രങ്ങളായിരുന്നു. ‘കള്ളൻ കപ്പലിൽ തന്നെ’ ചിത്രത്തിലെ സുബ്രഹ്മണ്യസ്വാമി എന്ന കഥാപാത്രം അദ്ദേഹത്തിൻറെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു. രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്,ആയിരപ്പറ,നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, ദ കാർ, കിഴക്കൻ പത്രോസ് തുടങ്ങി 800ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. .

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close