ആദ്യ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് അപർണ്ണ ഗോപിനാഥ്. ചെന്നൈയിലെ ഡ്രാമ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന അപർണ്ണ പിന്നീട് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത രണ്ടാം ചിത്രം എ. ബി. സി. ഡി യിലൂടെയായിരുന്നു അപർണ്ണ സിനിമയിലേക്ക് അരങ്ങേറിയത്. പൊതുവെ ഉണ്ടായിരുന്ന നായിക സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായതായിരുന്നു ചിത്രത്തിലെ അപർണ്ണയുടെ വേഷം. ആദ്യ ചിത്രത്തിലൂടെ തന്നെ അപർണ്ണ ശ്രദ്ധേയയായി മാറി. പിന്നീട് മുന്നറിയിപ്പ് എന്ന ചിത്രത്തിലെ ശ്കതമായ കഥാപാത്രമായി അപർണ്ണ എത്തി. അഞ്ജലി എന്ന മാദ്ധ്യമപ്രവർത്തകയുടെ റോളിൽ ആയിരുന്നു അന്നെത്തിയത്. മമ്മൂട്ടിയുടേയും അപർണ്ണയുടെയും മികച്ച പ്രകടനത്താൽ ശ്രദ്ധേയമായ ചിത്രം നിരവധി അവാർഡുകളും വാരി കൂട്ടി. ചാർളി ഉൾപ്പടെ മികച്ച ചിത്രങ്ങളും കഥാപാത്രവുമായി മലയാള സിനിമയിൽ തിളങ്ങുന്ന അപർണ്ണ ഗോപിനാഥിന്റെ ഏറ്റവും പുതിയ ചിത്രമാണ് മഴയത്ത്.
ദേശീയ അവാർഡ് ജേതാവായ സുവീരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഴയത്ത്. 2011 ൽ പുറത്തിറങ്ങിയ ചിത്രം ബ്യാരിയിലൂടെ ആയിരുന്നു അദ്ദേഹം ദേശീയ അവാർഡ് കരസ്ഥമാക്കിയത്. ആ വർഷത്തെ മികച്ച ചിത്രമായി ബ്യാരി തിരഞ്ഞെടുത്തു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് മല്ലികയ്ക്ക് ദേശീയ അവാർഡ് സ്പെഷ്യൽ ജൂറി പുരസ്കാരവും നേടിക്കൊടുത്തു. ബ്യാരിക്ക് ശേഷം ശക്തമായ പ്രമേയവുമായി സുവീരൻ എത്തുമ്പോൾ മികച്ച ചിത്രം തന്നെ പ്രതീക്ഷിക്കാം. അനിത എന്ന ഏറെ അഭിനയ പ്രധാനയമുള്ള കഥാപാത്രമായാണ് അപർണ്ണ ചിത്രത്തിൽ എത്തുന്നത്. നികേഷ് റാം, മനോജ് കെ ജയൻ, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.സ്പെൽ ബൗണ്ട് ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം മുരളികൃഷ്‌ണൻ. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും