കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ സുരാജിനൊപ്പം നൂറോളം പുതുമുഖങ്ങളും ..

Advertisement

എയ്ഞ്ചൽ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ജീൻ മാർക്കോസ്. ജീൻ മാർക്കോസ് സംവിധാനം ചെയ്ത രണ്ടാം ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രം കുട്ടൻപിള്ള എന്ന കോൺസ്റ്റബിളിന്റെ കഥപറയുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് കുട്ടൻപിള്ളയുടെ ജീവിതം. മക്കളെക്കാൾ ഏറെ കുട്ടൻപിള്ള സ്നേഹിക്കുന്ന വരിക്കപ്ലാവ് ചിത്രത്തിന്റെ കഥയിൽ ഒരു പ്രധാന്യമുളളതായി വസ്തുവായി എത്തുന്നു. വലിയ താരനിരകൾ ഒന്നുമില്ലാത്ത ചിത്രത്തിൽ സുരാജ്നോടൊപ്പം ഒരു സുപ്രധാന വേഷത്തിൽ എത്തുന്നത് ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സോപാനം ബൈജുവാണ്. പ്രിയപ്പെട്ട അവതാരകൻ മിഥുനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഒപ്പമുണ്ട്. ചിത്രത്തിൽ ഏതാണ്ട് നൂറോളം പുതുമുഖങ്ങളാണ് ചിത്രത്തിന്റെ പിന്നണിയിലും അഭിനേതാക്കളുമായി ഉള്ളത്.

Advertisement

ദുബായിൽ നിന്നടക്കം ചിത്രത്തിൽ അഭിനയിക്കുവാനായി നിരവധി പേരാണ് എത്തിച്ചേർന്നത്. കേരളത്തിലും ദുബായിയിലുമായി ചിത്രത്തിനായി നടന്ന ഓഡിഷനിൽ വേണ്ടി മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. അഞ്ചു മുതൽ 85 വയസ്സുവരെയുള്ള താരങ്ങളാണ് ചിത്രത്തിലൂടെ എത്തുന്നത്. ഒഡീഷനിലൂടെ തിരഞ്ഞെടുത്ത 96 ഓളം പേർ ചിത്രത്തിലൂടെ ചരിത്രം സൃഷ്ടിക്കുവാനായി എത്തും. ആദ്യമായി അഭിനയിക്കുവാനായി എത്തുന്നവരാണ് എന്ന തോന്നത്ത വിധത്തിലുള്ള ഗംഭീര പ്രകടനമാണ് ഇവരെല്ലാവരും തന്നെ കാഴ്ചവച്ചത് എന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ അഭിപ്രായം. ഇത്രയേറെ പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത ചിത്രം ഈയടുത്ത് വളരെ കുറവായിരുന്നു എന്ന് തന്നെ പറയാം. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചക്ക പാട്ടിനും ട്രെയിലറിനും ശേഷം ചിത്രം അടുത്തവാരം തിയറ്ററുകളിലേക്ക് എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close