ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സൂചനകൾ നൽകി മോഹൻലാൽ ചിത്രം ലൂസിഫർ ടൈറ്റിൽ ഫോണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..!

Advertisement

മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ തന്റെ ആരാധകർക്കായി ഇപ്പോൾ ഓരോ ദിവസവും പുതിയ സർപ്രൈസുകൾ സമ്മാനിക്കുകയാണ്. ഇന്ന് മോഹൻലാൽ തന്റെ ആരാധകരുടെയും മലയാള സിനിമാ പ്രേമികളുടെയും മുൻപിലേക്ക് സമർപ്പിച്ചത് തന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട് വീഡിയോ ആണ്. യുവ സൂപ്പർ താരമായ പ്രിത്വി രാജ് സുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം മുരളി ഗോപിയാണ് എഴുതുന്നത്. ആനന്ദ് രാജേന്ദ്രൻ തയ്യാറാക്കിയ ഈ ടൈറ്റിൽ ഫോണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇതിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ അർത്ഥങ്ങളാലും അതുപോലെ ആ അർഥങ്ങൾ വിരൽ ചൂണ്ടുന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിന്റെ സൂചനയാലുമാണ്. ലൂസിഫർ ടൈറ്റിൽ ഫോണ്ട് റിവേഴ്‌സ് മോഡിൽ വായിച്ചാൽ കിട്ടുന്ന വാക്ക് റെഫികൾ എന്നാണ്. പൈശാചിക ശക്തികളുടെ റാണി എന്നറിയപ്പെടയുന്ന കഥാപാത്രമാണ് റെഫികൾ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

Advertisement

നരകത്തിന്റെ അധിപനായ ലൂസിഫർ പോലെ തന്നെ പൈശാചിക ശക്തികളുടെ അധിപയായ റെഫികൾ എന്ന വക്കും ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്നത്, ഈ ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള ശക്തയായ ഒരു സ്ത്രീ കഥാപാത്രം കൂടി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ആരാവും ആ നായിക എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. മഞ്ജു വാര്യർ ആയിരിക്കും ആ നായിക എന്ന ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. കാരണം, താൻ എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് എങ്കിൽ അതിൽ മോഹൻലാലും മഞ്ജു വാര്യരും നായകനും നായികയും ആയി വരണം എന്നാണ് തന്റെ ആഗ്രഹം എന്ന് പ്രിത്വി രാജ് സുകുമാരൻ ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഏതായാലും മോഹൻലാലിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണെന്നാണ് സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close