അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ 2025 ഏപ്രിൽ 18 റിലീസ്

Advertisement

പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ ഘാട്ടി’ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. വളരെ അക്രമാസക്തയായ ഒരു കഥാപാത്രമായാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ വേഷമിടുന്നതെന്ന് ഗ്ലിമ്പ്സ് വീഡിയോ സൂചിപ്പിക്കുന്നു. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. നേരത്തെ അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

പാൻ-ഇന്ത്യ സെൻസേഷൻ ബാഹുബലിയ്ക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ മറ്റൊരു പാൻ-ഇന്ത്യ ചിത്രമാണിത്. ക്രിഷ്, അനുഷ്കാ, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർ ഒത്തുചേർന്ന ഒരു രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പോസ്റ്ററിൽ സാരിയണിഞ്ഞ ഉഗ്രരൂപത്തിലാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കയ്യിൽ തോക്കുമായി ഒരു കുന്നിൻ മുകളിൽ നിൽക്കുന്ന ഈ കഥാപാത്രം, ശരീരത്തിലുടനീളം രക്തം ചിതറിക്കിടക്കുന്ന അടയാളങ്ങളുമായി വളരെ തീവ്രമായ കണ്ണുകളുമായാണ് കാണപ്പെടുന്നത്. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ആണ് ഒരുക്കുന്നതെന്നാണ് സൂചന.

Advertisement

വമ്പൻ ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close