ദിലീപ് ചിത്രത്തിൽ അണിനിരന്ന് വമ്പൻ താരങ്ങൾ; വോയിസ് ഓഫ് സത്യനാഥൻ എത്തുന്നു

Advertisement

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചെന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങളും ഇതിൽ വേഷമിടുന്നു. തമിഴിൽ നിന്ന് പ്രകാശ് രാജ്, തെലുങ്കിൽ നിന്ന് മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, ബോളിവുഡിൽ നിന്ന് അനുപം ഖേർ എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിൽ ഉള്ളത്. മലയാളത്തിൽ നിന്ന് ദിലീപിനൊപ്പം . ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും ഇതിൽ വേഷമിടുന്നു.

ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണെങ്കിൽ, ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. സംവിധായകൻ റാഫി തന്നെയാണ് ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് വോയ്സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്യുന്നത്. 1990ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ അനുപം ഖേർ, അതിനു ശേഷം 2001 ഇൽ മോഹൻലാൽ തന്നെ നായകനായ പ്രജയിലൂടെ വീണ്ടും മലയാളത്തിലെത്തി. പിന്നീടദ്ദേഹമഭിനയിച്ച മലയാള ചിത്രം 2011 ഇൽ റിലീസ് ചെയ്ത മോഹൻലാൽ- ബ്ലെസ്സി ചിത്രമായ പ്രണയമാണ്. അതിനു ശേഷം നയന, കളിമണ്ണ് എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ട അദ്ദേഹം ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു വോയിസ് ഓഫ് സത്യനാഥനിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close