ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്; ന്നാ താൻ കേസ് കൊടിന് പ്രശംസയുമായി മഞ്ജു വാര്യർ

Advertisement

ജനപ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് ഇപ്പോൾ സൂപ്പർ വിജയം നേടിയാണ് തീയേറ്ററുകളിൽ മുന്നേറുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരുമെല്ലാം പ്രശംസ ചൊരിയുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ഈ ചിത്രത്തിന് പ്രശംസയുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ്. താൻ ചിത്രം കണ്ടെന്നും ഒരുപാട് ഇഷ്ടമായെന്നും മഞ്ജു വാര്യർ പറയുന്നു. കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനകളിലൊന്നാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും മഞ്ജു വാര്യർ പറയുന്നു. ചിത്രത്തിനും അണിയറ പ്രവർത്തകർക്കുമെല്ലാം എല്ലാവിധ ആശംസകളും നൽകിക്കൊണ്ടാണ് മഞ്ജു വാര്യർ മുന്നോട്ടു വന്നത്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മഞ്ജു വാര്യർ പ്രശംസ അറിയിച്ചത്. കുഞ്ചാക്കോ ബോബൻ അത് ഷെയർ ചെയ്തിട്ടുമുണ്ട്. കൊഴുമ്മൽ രാജീവനെന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് ചാക്കോച്ചൻ ഈ ചിത്രത്തിൽ നടത്തിയത്. ഗായത്രി ശങ്കർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ എന്നിവരും ഗംഭീര പ്രകടനമാണ് നടത്തിയത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഒരു നൃത്തം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിരുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ രചിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഡോൺ വിൻസെന്റ്, ക്യാമറ ചലിപ്പിച്ചത് രാകേഷ് ഹരിദാസ്, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് എന്നിവരാണ്.

Advertisement

ഫോട്ടോ കടപ്പാട്: sona wedding company

Advertisement

Press ESC to close