അന്ന് ഏറ്റവും പുറകിൽ കാണിയായി നിന്നു…ഇന്ന് സ്വന്തം നാട്ടുകാരുടെ മുൻപിൽ വച്ച് തന്നെ സ്വപ്നം സാക്ഷാത്കരിച്ച് ആന്റണി വർഗീസ്..

Advertisement

ആദ്യ രണ്ട് ചിത്രങ്ങൾ കൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ നായകസ്ഥാനം തിരിച്ചെടുത്ത നടനാണ് ആന്റണി വർഗ്ഗീസ്. ചിത്രങ്ങൾ പോലെ തന്നെ ഏറെ സംഭവബഹുലമായ ജീവിതവുമാണ് ആന്റണി വർഗീസിന്റെ എന്ന് പറയാം. ഏറെ സിനിമാമോഹവുമായി നടക്കുന്ന കാലത്ത് പല ചാൻസും തേടി അലഞ്ഞ് അവയൊന്നും യാഥാർത്ഥ്യമാകാതെ വിദേശത്തേക്ക് കടക്കാനിരിക്കുന്നതിനിടെയാണ് ആന്റണിയെ തേടി അങ്കമാലി ഡയറീസ് എന്ന ചിത്രം എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അന്ന് വമ്പൻ വിജയമായി മാറിയപ്പോൾ ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്ത ആന്റണി വർഗ്ഗീസും വലിയ താരമായി മാറി. ചിത്രത്തിൽ ആന്റണി വർഗ്ഗീസ് കൈകാര്യം ചെയ്ത പെപ്പെ എന്ന കഥാപാത്രം അന്ന് വളരെയധികം ചർച്ചയായിരുന്നു. പിന്നീട് ഏതാണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്റണി മലയാള പ്രേക്ഷകർക്ക് മുന്നിൽ പുതിയ ചിത്രവുമായി എത്തിയത്.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആദ്യ ചിത്രമായ അങ്കമാലിയുടെ ഡയറീസിനെ പോലെത്തന്നെ വലിയ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടി വമ്പൻ വിജയമായിത്തീർന്നു. ഇപ്പോഴിതാ ആന്റണി വർഗീസ് യൂത്ത് ഐക്കണുള്ള ഏഷ്യാനെറ്റ് അവാർഡിന് അർഹനായി തീർന്നിരിക്കുകയാണ്. അവാർഡിനർഹനായ ആന്റണിയാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നത്. രണ്ടു വർഷം മുൻപ് ഏഷ്യാനെറ്റ് അവാർഡ് വേദിയുടെ ഏറ്റവും പുറകിൽ നിന്ന് കാണുമ്പോൾ അറിയാതെ ഒന്ന് ആഗ്രഹിച്ചിരുന്നു, ഇങ്ങനെയൊരു അവാർഡ് കൈപ്പറ്റുന്നത് സ്വപ്നം കണ്ടിരുന്നു. സ്വന്തം നാട്ടിൽ വച്ച് സ്വന്തം പ്രേക്ഷകരുടെ മുന്നിൽ വച്ച് ഒരു അവാർഡ് വാങ്ങുക എന്നത് എന്നാൽ തന്റെ ആഗ്രഹം പോലെതന്നെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അച്ഛനമ്മമാരുടെയും മുൻപിൽ വച്ച് തന്നെ അവാർഡ് അജു ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയപ്പോൾ ഓസ്കാർ അവാർഡ് ലഭിച്ച പ്രതീതിയായിരുന്നു എന്ന് ആന്റണി വർഗീസ് പറയുന്നു. ഒപ്പം നിന്ന് സ്നേഹിച്ച, സഹായിച്ച എല്ലാവർക്കും ആന്റണി വർഗീസ് തന്റെ പോസ്റ്റിലൂടെ നന്ദി അറിയിക്കുന്നുണ്ട്. ആന്റണി വർഗീസിന്റെ ഈ പോസ്റ്റാണ് സിനിമാപ്രേമികളിൽ ഇപ്പോൾ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close