കമ്പ്ലീറ്റ്‌ ആക്ടർ എന്നതിനേക്കാളും ഒരു സമ്പൂർണ്ണ വെല്ലുവിളിയാണ് മോഹൻലാൽ…. ഷഹബാസ് അമന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു…

Advertisement

മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മോഹൻലാൽ തന്റെ പിറന്നാൾ. പിറന്നാൾ ആഘോഷമാക്കി ആരാധകരും സിനിമാ ലോകവും മാറ്റി പറയാം. താരത്തിന് പിറന്നാൾ നിരവധി എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി താരങ്ങൾ വരെയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബോളീവുഡ് താരം ഹൃതിക് റോഷനാണ് അവയിൽ ഏറ്റവും വലിയ താരമായി മാറിയത്. പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചെത്തിയ അത്തരം ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. പ്രിയ താരത്തിന് പിറന്നാൾ ആശംസ അറിയിച്ചെത്തിയ സംഗീത സംവിധായകൻ ഷഹബാസ് അമന്റെ പോസ്റ്റാണത്. അന്നയും റസൂലും, മയാനദി തുടങ്ങി ഒരുപിടി മികച്ച മലയാള സിനിമകൾക്ക് ഗാനങ്ങൾ ഒരുക്കിയ ഷഹബാസിന്റെ വാക്കുകൾ ഇതായിരുന്നു.

മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നു എങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടിയിരുന്നു. ഇപ്പോഴും അത്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ യു , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു ഷഹബാസ് അമൻ പറയുന്നു. എന്നാൽ അതിനു മുകളിൽ മലയാള സിനിമ ഇനിയും വളരാനുണ്ട്. മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട്‌‌ സ്ക്രീനിൽ മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട്‌ മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട്‌ പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ ഒരു ആക്ടർ താരമായി മാറുന്നു. മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ പ്രത്യേകതയാണ് അദ്ദേഹത്തെ താരരാജാവായി മാറ്റുന്നതും. മമ്മൂട്ടി ഇല്ലാത്ത ഒരു ചിത്രം പോലും മമ്മൂട്ടി ചിത്രമല്ല എന്നാൽ മോഹൻലാലിന്റെ സാന്നിധ്യമില്ലാത്ത ചിത്രം പോലും മോഹൻലാൽ ചിത്രമായി മാറുകയാണ് ഷഹാബ്സ് അമൻ തന്റെ പോസ്റ്റിലൂടെ പറഞ്ഞു. അതിലാണ് തന്നെയും മോഹൻലാൽ കംപ്ലീറ്റ് ആക്ടർ എന്നതിൽ ഉപരി കംപ്ലീറ്റ് വെല്ലുവിലയിലാണ് മലയാള സിനിമാ നടന്മാർക്ക് തോള് ചരിച്ച് അദ്ദേഹം ചിരിച്ച് ഇതെല്ലം തള്ളുമെങ്കിലും അദ്ദേഹത്തിനും ഇത് അറിയാമായിരിക്കണം. ഷഹബാസ് പറയുകയുണ്ടായി. എന്ത് തന്നെയായാലും ഷഹബാസ് അമന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വലിയ ചർച്ചയായി മാറുകയാണ് ഫേസ്‌ബുക്കിൽ ഇപ്പോൾ. ആരാധകർ എല്ലാം തന്നെ ഷഹബാസ് അമന്റെ പോസ്റ്റ് ഇതിനോടകം വലിയ തോതിൽ ഏറ്റെടുത്തു കഴിഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close