ടോവിനോ ചിത്രം ‘വഴക്ക്’ നോർത്ത് അമേരിക്കൻ ചലച്ചിത്രമേളയിൽ

Advertisement

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന സനൽകുമാർ ശശിധരൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വഴക്ക് ‘. ഇപ്പോഴിതാ തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രം ഒട്ടാവ ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. നോർത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യൻ ചലച്ചിത്രമേളയിൽ ജൂൺ 16ന് ചിത്രം പ്രദർശനത്തിനെത്തിക്കുകയാണ്. സന്തോഷവാർത്ത ടോവിനോയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ജൂൺ 16ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഒന്റാറിയോയിലെ ഒട്ടാവയിലെ വിഐപി സിനി പ്ലസ് സിനിമാസ് ലാൻഡ്സ് ഡൗണിലാണ് ചിത്രം പ്രദർശനം നടക്കുക.

ഒരു ക്രൈം ഡ്രാമയായി പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. അഭിഭാഷകനായ യുവാവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ പ്രമേയം. അഭിഭാഷകനായ യുവാവ് ഭാര്യയെ ചതിച്ച് യാത്ര നടത്തുന്നതിനിടെ ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് വീട് വിട്ട് ഇറങ്ങുന്ന ഒരു സ്ത്രീയെയും അവരുടെ മകളെയും കണ്ടുമുട്ടുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം. ടോവിനോ തോമസിനെ കൂടാതെ ചിത്രത്തിൽ സുദേവ് നായർ, ചന്ദ്രൂസൽവരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. കനി കുസൃതിയാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. വർത്തമാനകാലത്തെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നു ടോവിനോ തോമസ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരുന്നു.

Advertisement

‘അജയന്റെ രണ്ടാം മോഷണം ‘ ആണ് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന അടുത്ത ടോവിനോ ചിത്രം. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിൽ ആയാണ് റിലീസിന് ഒരുങ്ങുന്നത്. അന്വേഷിപ്പിൻ കണ്ടെത്തും, നടികർ തിലകം, ഫോറൻസിക്ക് 2 എന്നിവയാണ് ടോവിനോ തോമസിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close