130 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു; മലൈക്കോട്ടെ വാലിബന് പാക്അപ്പ് വിളിച്ച് ലിജോ ജോസ് പല്ലിശ്ശേരി

Advertisement

ലിജോ ജോസ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ‘ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് അമരക്കാരൻ ലിജോ ജോസ് പല്ലിശ്ശേരി പാക്കപ്പ് പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ നൻപകൽ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടെ വാലിബൻ. സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഫസ്റ്റ് ലുക്കും ടീസറും മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. ഉടനെതന്നെ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

രാജസ്ഥാൻ,ചെന്നൈ,പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം പുരോഗമിച്ചിരുന്നത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്,അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് മലൈക്കോട്ടെ വാലിബൻ നിർമ്മിച്ചിരിക്കുന്നത്. പി എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചുരുളിക്കുശേഷം മധു നീലകണ്ഠൻ ആണ് ലിജോയ്ക്ക് വേണ്ടി ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് ചിത്രത്തിൻറെ എഡിറ്റിങ്ങും കൈകാര്യം ചെയ്യും.

Advertisement

മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിൽ ചിത്രത്തിൻറെ 39 സെക്കന്റ് ദൈർഘ്യമുള്ള ഗ്ലിംസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് കഥാപാത്രത്തെ കുറിച്ചുള്ള ഏകദേശ സൂചനയെങ്കിലും പ്രേക്ഷകർക്ക് ലഭിച്ചത്. നേരത്തെ ചിത്രത്തിൻറെ പുറത്തുവിട്ട പോസ്റ്ററിലെ പോലെ തന്നെ വടംകെട്ടി എന്തോ വലിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ഗ്ലിംപ്സ് വീഡിയോയിലും കാണാൻ സാധിച്ചത്. കഥാപാത്രത്തെക്കുറിച്ചും ചിത്രത്തിന്റെ തിരക്കഥയുമായും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close