കമ്മട്ടിപാടത്തിന് ശേഷം വമ്പൻ ബഡ്ജറ്റിൽ ടോവിനോ ചിത്രം..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള യുവനടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുള്ള താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്. ടോവിനോയുടെ പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് പി. ബാലചന്ദ്രനായിരിക്കും. ‘എടക്കാട് ബറ്റാലിയൻ 06’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഒമർ ലുലുവിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയ്ക്ക് വേണ്ടി ഒരുപിടി നല്ല തിരക്കഥകൾ സമ്മാനിച്ച വ്യക്തിയാണ് പി. ബാലചന്ദ്രൻ. ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അവസാനമായി തിരക്കഥ ഒരുക്കിയത് ദുൽഖർ- രാജീവ് രവി ചിത്രം കമ്മട്ടിപാടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് വേണ്ടിയായിരുന്നു. ടോവിനോ തോമസ് നായകനായിയെത്തുന്ന ഈ ചിത്രത്തിന്റെ ജോണർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. തീവണ്ടിയ്ക്ക് ശേഷം ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന കൽക്കിയിലും സംയുക്ത മേനോൻ തന്നെയാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ്, പട്ടത്താനം, ജയന്ത് മാമ്മേൻ തുടങ്ങിവർ ചേർന്നാണ് റൂബി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്നത്. വലിയ താരനിര തന്നെയാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm