വമ്പൻ തിരിച്ചു വരവിന് ആലപ്പി അഷറഫ് ; ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഡിസംബർ 22 മുതൽ പ്രേക്ഷകരിലേക്ക്

Advertisement

പ്രശസ്ത നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്‍റെ ഏറ്റവും പുതിയ സിനിമ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഉടന്‍ പ്രേക്ഷകരുടെ മുന്നിലേക്ക്. എൺപതുകളിലും തൊണ്ണൂറുകളിലും മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ ആലപ്പി അഷറഫ് വലിയ ഒരിടവേളക്ക് ശേഷം ഒരുക്കിയ ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നിരവധി കഴിവുള്ള പുതുമുഖ താരങ്ങൾ നമുക്കുണ്ടെന്നും താനെന്നും അത്തരക്കാര്‍ക്കാണ് സിനിമകളില്‍ അവസരം നല്‍കാറുള്ളതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെ കോർത്തിണക്കിയാണ് ഈ ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നത്. മൂന്ന് തലമുറയിലെ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള ആലപ്പി അഷറഫ് പറയുന്നത് തന്‍റെ മിക്ക സിനിമകളും വലിയ താരങ്ങളെ വച്ചല്ല താൻ ചെയ്തിരിക്കുന്നതെന്നതാണ്. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം നിന്നിഷ്ടം എന്നിഷ്ടം എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് എങ്കിലും, ഒട്ടേറെ നവാഗതർക്ക് അവസരം നൽകിയ സംവിധായകൻ കൂടിയാണ് ആലപ്പി അഷറഫ്.

ഒരു മാര്‍ഷല്‍ ആര്‍ടിസ്റ്റ് കൂടിയായ പുതുമുഖമായ നഹാലാണ്‌ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിലെ നായകനായി എത്തുന്നത്. നഹാലിന്റെ ആക്ഷൻ പ്രകടനം ആക്ഷൻ സംവിധായകൻ മാഫിയ ശശിയെ വരെ അത്ഭുതപ്പെടുത്തി എന്നും മലയാള സിനിമയിലെ ഭാവി ആക്ഷൻ ഹീറോ ആവാനുള്ള കഴിവ് ഈ യുവനടന് ഉണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഗോപികാ ഗിരീഷ് നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ടൈറ്റസ് ആറ്റിങ്ങൽ ആണ്. അഫ്സൽ യൂസഫ്, കെ. ജെ. ആൻ്റണി, ടി. എസ്. ജയരാജ് എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബി.ടി.മണിയും എഡിറ്റ് ചെയ്തത് എൽ ഭൂമിനാഥനുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close