തിയേറ്ററുകൾ കീഴടക്കി മെഗാസ്റ്റാറിന്റെ ‘കാതൽ’ നാലാം വാരത്തിലേക്ക്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ വിജയകരമായ നാലാം വാരത്തിലേക്ക്. നവംബർ 23 വ്യാഴാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരും നിരൂപകരും ഏറ്റെടുക്കുകയും വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പ്രമേയത്തിന്റെ ശ്കതിയും പ്രസക്തിയും കൊണ്ടും, മമ്മൂട്ടി, ജ്യോതിക, സുധി കോഴിക്കോട് എന്നിവരുടെ അഭിനയ മികവ് കൊണ്ടുംശ്രദ്ധ നേടിയ കാതൽ, ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിൽ നിന്ന് പത്ത് കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി 14 കോടിയോളവും നേടി. ഈ വർഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ഹിറ്റാണ് കാതൽ. റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് ആണ് ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ വിജയം. കാതൽ എന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിയ്ക്കുന്നത് ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസ് ആണ്.

ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക്, റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന കാതൽ രചിച്ചിരിക്കുന്നത് ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന കാതലിൽ അദ്ദേഹത്തിന്റെ ഭാര്യാ കഥാപാത്രമായി ഓമന എന്ന പേരിലാണ് ജ്യോതിക അഭിനയിച്ചിരിക്കുന്നത്. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സാലു കെ തോമസും സംഗീതമൊരുക്കിയത് മാത്യൂസ് പുളിക്കനുമാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close