
പ്രശസ്ത മലയാള നടി എസ്തർ അനിൽ പങ്കു വെച്ച തന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വെളുത്ത ടോപ് ധരിച്ചു ഗ്ലാമറസ് ലുക്കിലാണ് തന്റെ പുതിയ ചിത്രങ്ങളിൽ എസ്തർ അനിലിനെ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം തന്നെ സൂപ്പർ ഹിറ്റ് മലയാള ഗാനമായ തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ എന്നതിനൊപ്പം ചുണ്ടു ചലിപ്പിച്ചു നൃത്തം ചെയ്യുന്ന വീഡിയോയും എസ്തർ പുറത്തു വിട്ടിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രാം അന്നത്. ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ക്കൗണ്ട് വഴിയാണ് എസ്തർ ഈ ചിത്രങ്ങളും വീഡിയോയും പങ്കു വെച്ചിരിക്കുന്നത്. ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച എന്ന കുറിപ്പോടെയാണ് എസ്തർ അനിൽ ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുനടിയാണ് എസ്തർ അനിൽ.


മോഹൻലാൽ നായകനായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലൂടെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധ നേടിയ ഈ നടി, ഈ ചിത്രങ്ങളുടെ തമിഴ്, തെലുങ്കു പതിപ്പുകളിലും അഭിനയിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചിരുന്നു എസ്തർ. മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന എസ്തർ അനിൽ, ജോഹർ എന്ന് പേരുള്ള ഒരു തെലുങ്കു ചിത്രത്തിലും നായികാ വേഷവും ചെയ്യുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഈ താരം ഇതിനു മുൻപും വളരെ ഗ്ലാമറസായ തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്.
