ഇരട്ടവേഷത്തിൽ ബാലയ്യ; ‘എൻബികെ 108’ ഫസ്റ്റ് ലുക്ക് പുറത്ത്

Advertisement

ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടൻ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. വീരസിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ രാജാവായ ബാലകൃഷ്ണയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് #NBK 108.ക്രേസി കോമ്പിനേഷനിലുള്ള ചിത്രത്തിന്റെ പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഷൈൻ സ്ക്രീൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്നാണ് ഏറ്റവും പുതിയ ചിത്രം നിർമ്മിക്കുന്നത്.

ഒരു മാസ്സ് വിരുന്നാണ് ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്. രണ്ട് വ്യത്യസ്ത അവതാരങ്ങളിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയത്. ആദ്യത്തെ ലുക്കിൽ പരമ്പരാഗത വസ്ത്രം ധരിക്കുകയും രണ്ടാമത്തെ പോസ്റ്ററിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്, രണ്ട് ചിത്രങ്ങൾക്കും ഒട്ടേറെ പ്രത്യേകതകൾ ഉണ്ടെന്നാണ് സിനിമ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

Advertisement

രണ്ട് പോസ്റ്ററുകളും സിനിമ ലോകത്തെ ആകർഷിക്കുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ അറിയാൻ ആരാധകരും താല്പര്യപ്പെടുന്നുണ്ട്.ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിൽ ശ്രീലീല എത്തുന്നുണ്ട് കൂടാതെ, ബാലകൃഷ്ണയ്‌ക്കൊപ്പം കാജൽ അഗർവാളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close