എഡിറ്റർ സൈജു ശ്രീധരന്റെ ആദ്യ സംവിധാനം; നായിക മഞ്ജു വാര്യർ

Advertisement

‘അഞ്ചം പാതിര’, ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സുപരിചിതനായ എഡിറ്റർ  സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി മഞ്ജുവാര്യർ എത്തുന്നു. സൈജു ശ്രീധരന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സൈജു തന്നെയാണ്. മഞ്ജുവാര്യരെ കൂടാതെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിശാഖ് നായർ, ഗായത്രി അശോക്, മമ്മൂക്കോയ, നഞ്ജിയമ്മ തുടങ്ങിയവരാണ്. ചിത്രത്തിൻറെ രചന കൈകാര്യം ചെയ്യുന്നത് സൈജു ശ്രീധരും ഷബ്നാ മുഹമ്മദും ചേർന്നാണ്. ഫൗണ്ട് ഫൂട്ടേജ് മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്.

ചിത്രത്തിൻറെ മ്യൂസിക് കൈകാര്യം ചെയ്യുന്നത് സുഷിൻ ശ്യാമും മൂവി ബക്കറ്റ്, പേൽ ബ്ലൂ ഡോട്ട് ഫിലിംസ്, കാസ്റ്റ് എൻ കോ എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രാജീവും സൂരജ് മേനോനും സഹനിർമ്മാതാക്കളായും പ്രവർത്തിക്കുന്നുണ്ട്. കലാ സംവിധാനം അപ്പുണ്ണി, കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത് സമീറ സനീഷ്, മേക്കപ്പ്  റൊണക്സ് സേവ്യർ, സ്റ്റണ്ട് കൊറിയോഗ്രാഫറായി ഇർഫാൻ, കൺട്രോളറായി കിഷോർ പുറക്കാതിരി എന്നിവരാണ്. ഫൗണ്ട് ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്നതാണ്.ചിത്രത്തിൻറെ. പി.ആർ.ഒ ആയി പ്രവർത്തിക്കുന്നത് എ. ദിനേശനും ശബരിയുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close