ചിരിയുടെ സുൽത്താൻ ഇനിയില്ല; നടൻ മാമുക്കോയ അന്തരിച്ചു

Advertisement

മലയാളത്തിൻറെ പ്രിയപ്പെട്ട കലാകാരൻ നടൻ മാമുക്കോയ അന്തരിച്ചു. മരണപ്പെടുമ്പോൾ 76 വയസ്സായിരുന്നു. ഹൃദയാഘാതത്തിനോടൊപ്പം ഉണ്ടായ തലച്ചോറിലെ രക്തസ്രാവം ആയിരുന്നു മരണകാരണമായി ഡോക്ടർമാർ വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം അദ്ദേഹത്തിൻറെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവും ബന്ധുക്കൾ വാർത്ത പുറത്തുവിട്ടിരുന്നു. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ആരോഗ്യനില ഗുരുതരം ആവുകയും,പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയും ആയിരുന്നു. ബുധനാഴ്ച ഉച്ചയോടു കൂടിയാണ് മരണം സംഭവിക്കുന്നത്. കബറടക്കം നാളെ കണ്ണംപറമ്പ് ശ്മശാനത്തിൽ നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

മലയാള സിനിമയിൽ മറ്റു നടന്മാരിൽ നിന്നും മുസ്ലിം സംഭാഷണ ശൈലിയായിരുന്നു അദ്ദേഹത്തെ അഭിനയ കലയിൽ നിന്ന് വ്യത്യസ്തനാക്കിയത്. വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് തന്നെ നാടകങ്ങളിലും സജീവമായിരുന്നു. അങ്ങനെയാണ് സിനിമയിൽ എത്തിപ്പെടുന്നത്. കോഴിക്കോട് ജില്ലയിൽ ആണ് ജനനം. പഠനകാലത്തു തന്നെ സ്കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകി അഭിനയത്തോടുള്ള താൽപര്യം തോന്നുകയും പിന്നീട് നാടകവേദികളിൽ നിന്ന് സിനിമയിലേക്ക് എത്തുകയും ആയിരുന്നു.

Advertisement

അഷ്റഫ് ഹംസ സംവിധാനം ചെയ്ത തീയറ്ററിൽ പ്രദർശിപ്പിക്കുന്ന സുലൈഖ മൻസിലാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി നേർന്നു രംഗത്തെത്തിയിട്ടുണ്ട്.സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ

Advertisement

Copyright © 2017 onlookersmedia.

Press ESC to close