ആരോപണം അടിസ്ഥാനരഹിതം, ഉമ്മയോട് നിർമ്മാതാവിന്റെ ഭർത്താവ് ബഹുമാനമില്ലാതെ പെരുമാറി; മറുപടിയുമായി ഷെയ്ൻ നിഗം

Advertisement

കഴിഞ്ഞദിവസം സിനിമ സംഘടനകൾ നടൻ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കെതിരെ തുടർന്ന് കൂടുതൽ തുറന്നുപറച്ചിലുകളാണ് പുറത്തു വരുന്നത്. ആർ ഡി എക്സ് ചിത്രത്തിൻറെ ചിത്രീകരണ സമയത്ത് നടൻ ഷെയ്ൻ നിഗം അയച്ച ഇമെയിലും തുടർന്ന് നിർമാതാവ് സോഫിയ പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനയച്ച കത്തും വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നടൻ ഷെയ്ൻ കാരണം ചിത്രീകരണം നഷ്ടപ്പെട്ടുവെന്നും അതുകൊണ്ട് ധനനഷ്ടവും നാണക്കേടും ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് നടനെതിരെ സോഫിയ പോൾ ആരോപണം നടത്തിയത്. ഷെയ്ൻ നിഗവും അമ്മയും ചിത്രീകരണ സമയത്ത് സെറ്റിൽ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നും കത്തിലൂടെ സൂചിപ്പിച്ചിരുന്നു.

ഇപ്പോഴിതാ നടൻ അമ്മയെ സമീപിച്ച് തനിക്കെതിരെ നിർമ്മാതാവ് സോഫിയ പോൾ ഉയർത്തിയ ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ്. തനിക്കെതിരെ ഇത്തരത്തിലുള്ള നുണപ്രചരണങ്ങൾ നടത്തുന്നതിൽ മനോവിഷമം ഉണ്ടാക്കുന്നുണ്ട് എന്നും സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നും ഷെയ്ൻ അമ്മയ്ക്ക് നൽകിയ കത്തിൽ കൂട്ടിച്ചേർത്തു.

Advertisement

ആർ ഡി എക്സ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നത് മൂന്ന് അഭിനേതാക്കൾ ആണ് അതിൽ മൂന്നാമതൊരാളാകാൻ തനിക്ക് താല്പര്യമില്ലെന്നു ആദ്യമേ അണിയറ പ്രവർത്തകരോട് പറഞ്ഞിരുന്നുവെന്നും എന്നാൽ സംവിധായകൻ തന്നോട് പറഞ്ഞത് ഈ ചിത്രം തന്നെ കണ്ടുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്, താൻ അവതരിപ്പിക്കുന്ന കഥാപാത്രമാണ് നായകനെന്നും പറഞ്ഞിരുന്നു. തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഇവർ നടത്തിയ പ്രസ്താവനയിൽ സംശയം തോന്നുകയും തുടർന്ന് സംവിധായകനോട് അതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് തന്നോട് പറഞ്ഞതെന്നും താരം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ചിത്രീകരണ സമയത്ത് താൻ കൂടുതൽ തുക ആവശ്യപ്പെട്ടത് പറഞ്ഞതിലും വ്യക്തത വരുത്താനുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ആർ ഡി എക്സിന്റെ ചിത്രീകരണം കൂടുതൽ നീണ്ടു പോയത് കൊണ്ട് മറ്റൊരു ചിത്രം നഷ്ടപ്പെട്ടുവെന്നും അതുകൊണ്ട് മുൻകൂറായി വാങ്ങിയ പണം തിരികെ അവർക്ക് നൽകേണ്ടി വന്നുവെന്നും കൂട്ടിച്ചേർത്തു. കൂടാതെ നിർമ്മാതാവിന്റെ ഭർത്താവ് ഉമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും അതേത്തുടർന്നാണ് അമ്മ ദേഷ്യപ്പെട്ടതെന്നും ഷെയ്ൻ കത്തിൽ കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close