ലെനയുടെ തിരക്കഥയിൽ അർജുൻ അശോകൻ നായകൻ : ‘ഓളം’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Advertisement

അർജുൻ അശോകൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ ഓളം’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടി ലെനയാണ്. വേറിട്ട വേഷപ്പകർച്ചയിലൂടെയാണ് അർജുൻ അശോകൻ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായ ‘ചട്ടമ്പി’യാണ് അഭിലാഷിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ലെനയുടെ മുൻ ഭർത്താവ് കൂടിയാണ് അഭിലാഷ്.

പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീരജ് രവി &അഷ്കർ എന്നിവരാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ അരുൺ തോമസ് ആണ്.
ജീവിതത്തിലെ നേർക്കാഴ്ചകളും ഫാൻറസിയും ഇടകലർത്തി ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. അർജുൻ അശോകനോടൊപ്പം പ്രധാന കഥാപാത്രത്തിൽ ലെന,ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, തുടങ്ങിയവരും എത്തുന്നുണ്ട്.

Advertisement

ചിത്രത്തിൻറെ കോ പ്രൊഡ്യൂസർ ആയ് പ്രവർത്തിക്കുന്നത് സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത് മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ വേലു വാഴയൂർ ആണ് കോസ്റ്റും ഡിസൈനർ ജിഷാദ് ഷം സുദ്ദീൻ,കുമാർ എടപ്പാൾ. മേക്കപ്പ് ആർജി വയനാടൻ &റഷിദ് അഹമ്മദ് തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. ഡിസൈൻസ് മനു ഡാവിഞ്ചി. പി ആർ ഓ എം കെ ഷെജിൻ എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close