21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തലൈവരും ഉലകനായകനും

Advertisement

ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലഗനായകൻ കമൽ ഹാസനും സൂപ്പർസ്റ്റാർ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് പ്രേക്ഷകർക്ക് എല്ലായിപ്പോഴും ​ഇഷ്ടമാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആകാംക്ഷയും ആവേശവും പകർന്നുകൊണ്ട് 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തങ്ങളുടെ അതാത് സിനിമകളായ ‘ഇന്ത്യൻ-2’, ‘തലൈവർ170’ എന്നിവയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ച് പങ്കിട്ടത് .

ഇന്ത്യൻ സിനിമയിലെ സമാനതകളില്ലാത്ത 2 ഇതിഹാസങ്ങൾ ‘ഉലകനായകൻ’ കമൽ ഹാസനും സൂപ്പർസ്റ്റാർ രജനികാന്തും 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തങ്ങളുടെ അതാത് സിനിമകളായ ഇന്ത്യൻ-2, തലൈവർ170 എന്നിവയുടെ ഷൂട്ടിംഗിനിടെ നേരിയ നിമിഷം പങ്കിടുന്നു! എന്ന തലക്കെട്ടോടെയാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രം പങ്കുവച്ചത്.

Advertisement

ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന മാസ്റ്റർപീസ് ചിത്രമാണ് ‘ഇന്ത്യൻ 2’. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്.

സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ 170ആമത് ചിത്രമാണ് ‘തലൈവർ170’. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലൈക്ക പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവർ 170-യുടെ സം​ഗീതസംവിധാനം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close