54മത് ഐഎഫ്‌എഫ്‌ഐയിൽ മമ്മൂട്ടി-ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ പ്രദർശിപ്പിച്ചു ! മികച്ച അഭിപ്രായങ്ങളുമായി ചിത്രം പ്രേക്ഷകഹൃദയങ്ങളിൽ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദി കോർ’. നവംബർ 23ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം ഇത്തവണത്തെ 54ആമത് ഐഎഫ്‌എഫ്‌ഐയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ​ഗോവയിലെത്തിയിരുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്താണെണ് എന്നതിന്റെ യാതൊരു സൂചനയും നൽകാത്ത വിധത്തിലായിരുന്നു ടീസറും ട്രെയിലറും എത്തിയിരുന്നത്. അക്കാരണത്താൽ സിനിമ സംവ്വദിക്കാൻ പോവുന്നത് എന്തായിരിക്കും എന്നറിയാനുള്ള അതിയായ ആകാംക്ഷയും പ്രേക്ഷകർക്കുണ്ടായിരുന്നു.

ജിയോ ബേബിയുടെ സിനിമകൾ പ്രേക്ഷകരെ ചിന്തിപ്പിക്കാറുണ്ട്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു. ‘കാതൽ ദി കോർ’ലും പറയത്തക്ക പ്രത്യേകതകൾ ഉണ്ടായിരിക്കും എന്ന ഉറപ്പ് പ്രേക്ഷകർക്കുണ്ടായിരുന്നു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് തെളിയുന്ന ഭാവവ്യത്യാസങ്ങൾ അത് ശരിവെക്കുന്ന വിധത്തിലാണ്.

Advertisement

ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിച്ചത്.

ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close